ThiruvananthapuramLatest NewsKeralaNattuvarthaNews

ക്രൈസ്തവ വോട്ടുകൾ കൈക്കലാക്കിയ ശേഷം ഒരു പ്രശ്നം വന്നപ്പോൾ കോൺഗ്രസ് നേതൃത്വം ക്രൈസ്തവരെ തള്ളിപ്പറഞ്ഞു: സന്ദീപ് വാര്യർ

സംഘടിത ജിഹാദി വോട്ട് ബാങ്കിനും പണക്കൊഴുപ്പിനും മുന്നിൽ കോൺഗ്രസ് സാഷ്ടാംഗം നമസ്കരിക്കുകയാണ്

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് ഉന്നയിച്ച നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ക്രൈസ്തവ സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. വിഡി സതീശന്‍ പാലാ ബിഷപ്പിനെ അവഹേളിക്കുകയാണ് ചെയ്തതെന്നും സന്ദീപ് ജി വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കോൺഗ്രസ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണ് . ക്രൈസ്തവ വോട്ടുകൾ എല്ലാ കാലത്തും കൈക്കലാക്കിയ ശേഷം ഒരു പ്രശ്നം വന്നപ്പോൾ കോൺഗ്രസ് നേതൃത്വം ക്രൈസ്തവരെ തള്ളിപ്പറഞ്ഞിരിക്കുന്നു . വി.ഡി സതീശൻ പാലാ ബിഷപ്പിനെ അവഹേളിക്കുകയാണ് ചെയ്തത് . സംഘടിത ജിഹാദി വോട്ട് ബാങ്കിനും പണക്കൊഴുപ്പിനും മുന്നിൽ കോൺഗ്രസ് സാഷ്ടാംഗം നമസ്കരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button