News

നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ട, ലക്ഷ്യം ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുക: വിഡി സതീശൻ

സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സർക്കാർ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാൻ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ട്.

കൊച്ചി: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വിവാദ പരാമർശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയെന്ന് വിഡി സതീശൻ പറഞ്ഞു. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുതെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

‘സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളർത്തരുത്. കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നലനിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ നന്നല്ല. മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്നം വഷളാകാതെ നോക്കണം’- വി.ഡി സതീശൻ വ്യക്തമാക്കി.

Read Also:  കേന്ദ്രത്തില്‍ ബിജെപി അല്ലാതെ ആരു ഭരിക്കണം : പിണറായി സര്‍ക്കാര്‍ ഭരണം തുടങ്ങിയ അന്നുമുതല്‍ ശനിദശയാണെന്ന് വെള്ളാപ്പള്ളി

‘സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സർക്കാർ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാൻ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ട്. അതിലേക്ക് പോകാതെ അവസാനിപ്പിക്കാൻ ശ്രമിക്കണം. പരാതിയുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കുക. സർക്കാർ പ്രശ്നപരിഹാര നടപടി സ്വീകരിക്കണം’- അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button