Latest NewsUAENewsInternationalGulf

നീറ്റ് പരീക്ഷ ഞായറാഴ്ച്ച: വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി അധികൃതർ

ദുബായ്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്- യുജി പരീക്ഷ നാളെ. ഇന്ത്യൻ ഹൈ സ്‌കൂളാണ് യുഎഇയിലെ നീറ്റ് പരീക്ഷാ വേദി. അഡ്മിറ്റ് കാർഡുകളിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന് മുൻപായി പരീക്ഷാ ഹാളിൽ പ്രവേശിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. രാവിലെ 9.30 നാണ് പരീക്ഷാ കേന്ദ്രത്തിൽ രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്.

Read Also: ‘മതനേതാക്കൾ ഇത്തരം വിവാദ വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല’: മതസൗഹാർദം തകർക്കരുതെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ഇന്ത്യൻ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകൾക്കുള്ള യോഗ്യതാ പരീക്ഷയാണ് നീറ്റ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് പരീക്ഷ നടത്തുന്നത്.

പരീക്ഷയ്ക്ക് ഇംഗ്ലീഷിൽ മാത്രമായിരിക്കും ചോദ്യങ്ങൾ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വെബ്സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി വായിച്ചു മനസിലാക്കുകയും പാലിക്കുകയും ചെയ്യണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: കോഴിക്കോട് കൂട്ടബലാത്സംഗ കേസ്: പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button