Latest NewsNewsIndia

ദേശീയ പതാകയെ അപമാനിച്ചു, അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ലക്നൗ: ദേശീയ പതാകയെ അപമാനിച്ചതിന് അസദുദ്ദീന്‍ ഒവൈസിക്കെതിരെ കേസ്. ഒരു പൊതു പരിപാടിയിലാണ് അസദുദ്ദീന്‍ ഒവൈസി ദേശീയ പതാകയെ അപമാനിച്ചത്. ഇതോടെ ഒവൈസിയ്‌ക്കെതിരെ വിവിധ സംഭവങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി.

Also Read:പഴങ്കഞ്ഞിയെന്ന് കേൾക്കുമ്പോൾ ഇനി അയ്യേ എന്ന് പറയണ്ട: പതിവായി കഴിച്ചാൽ വയറിന്റെ ആരോഗ്യം സംരക്ഷിക്കാമെന്ന് പഠനം

വേദിയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് പകരം ഒവൈസി പതാക ദണ്ഡില്‍ ചുറ്റിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബറാബങ്കിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ഇതേ പരിപാടിയിൽ തന്നെ പങ്കെടുത്ത ആളുകൾ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിച്ച്‌ പൊതുപരിപാടി സംഘടിപ്പിച്ചതിനും, പ്രസംഗത്തിനിടെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതിനുമാണ് ഒവൈസിയ്‌ക്കെതിരെ മുൻപ് പോലീസ് കേസ് എടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button