Latest NewsNewsIndia

‘ഒടുങ്ങാതെ കലി ‘: ഇരുപതാം വാർഷിക ദിനത്തിൽ പഞ്ച്ഷീർ സിംഹത്തിന്റെ ശവകുടീരം നശിപ്പിച്ച് താലിബാൻ

കാബൂൾ: അഫ്ഗാൻ വിമത കമാൻഡർ അഹ്മദ് ഷാ മസൂദിന്റെ ശവകുടീരം അദ്ദേഹം വധിക്കപ്പെട്ടതിന്റെ ഇരുപതാം വാർഷിക ദിനത്തിൽ താലിബാൻ നശിപ്പിച്ചു. നിലവിൽ ഈ സംഭവം അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. ശവകുടീരം തകർത്തതിന്റെ ചിത്രങ്ങൾ പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു.

അഹ്മദ് ഷാ മസൂദിന്റെ മകൻ അഹ്മദ് മസൂദും മുൻ അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹുമാണ് ഇപ്പോൾ താലിബാനെതിരെ പഞ്ച്ഷീർ സേനയെ നയിക്കുന്നത്. 1989 ൽ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തിയ അഫ്ഗാൻ മുജാഹിദ്ദീന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു ‘പഞ്ച്ഷീറിന്റെ സിംഹം’ എന്നറിയപ്പെടുന്ന അഹമ്മദ് ഷാ മസൂദ്.

Also Read: നിപ ഭീതി അകലുന്നു,​ 15 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

ഇസ്ലാമിക ഭരണത്തിന്റെ മിതമായ രൂപത്തിലുള്ള ഒരു സ്വതന്ത്ര, ബഹു-വംശീയ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപ്പാട് അഹമ്മദ് ഷാ മസൂദിന് ഉണ്ടായിരുന്നു. എന്നാൽ ഇതിനനുസൃതമായി അദ്ദേഹത്തിന്റെ വടക്കൻ സഖ്യത്തിൽ സഹ താജിക്കുകളും മറ്റ് വംശീയ വിഭാഗങ്ങളിൽ നിന്നുള്ള പോരാളികളും നിലകൊണ്ടു. 1990 കളുടെ തുടക്കത്തിൽ രാജ്യം യുദ്ധത്തിലേക്ക് നീങ്ങിയപ്പോൾ, എതിരാളികളായ യുദ്ധപ്രഭുക്കന്മാരോടും 1996 ൽ അധികാരം പിടിച്ചെടുത്ത താലിബാനോടും അദ്ദേഹം പോരാടുകയായിരുന്നു.

2001 സെപ്റ്റംബർ 11 (9/11) ആക്രമണത്തിന് രണ്ട് ദിവസം മുമ്പ്, മസൂദിനെ അഭിമുഖം ചെയ്യാനെത്തിയ അറബ് മാദ്ധ്യമപ്രവർത്തകരുടെ വേഷം ധരിച്ച അൽ-ക്വയ്ദ തീവ്രവാദികൾ ചാവേറാക്രമണത്തിൽ അദ്ദേഹത്തെ വധിച്ചു. എന്നിരുന്നാലും മസൂദിന്റെ പോരാളികൾ പിടിച്ചു നിൽക്കുകയും, ആഴ്ചകൾക്കു ശേഷം അഫ്ഗാനിസ്ഥാനിൽ കടന്ന അമേരിക്കയുമായി സഹകരിക്കുകയും ചെയ്തു. പിന്നാലെ 9/11 ആക്രമണങ്ങൾ ആസൂത്രണം ചെയ്ത അൽ-ഖ്വയ്ദയെ തുരത്തുകയും താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button