Latest NewsNewsIndia

പ്രായപൂർത്തിയായവർക്കെല്ലാം ആദ്യ ഡോസ് വാക്സീന്‍ നൽകി 3 സംസ്ഥാനങ്ങള്‍; അഭിനന്ദിച്ച് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ

ഡൽഹി: രാജ്യത്ത് കോവി‍ഡ് ഭീഷണി നിലനിൽക്കെ എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. നേട്ടത്തിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദനം അറിയിച്ചു. ഗോവ, ഹിമാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളും ദാദ്ര നഗർ ഹവേലി ദാമൻ ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പ്രായപൂർത്തിയായവർക്കെല്ലാം ഒരു ഡോസ് വാക്സീന്‍ നൽകിയത്. സംസ്ഥാന സർക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി മന്ത്രി പ്രതികരിച്ചു.

രാജ്യത്താകെ 74 കോടി ഡോസ് വാക്സീൻ ഇതിനകം വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിൽ അറിയിച്ചു. ഹിമാചൽ പ്രദേശാണ് എല്ലാവർക്കും വാക്സീൻ ഉറപ്പാക്കിയ ആദ്യ സംസ്ഥാനം. സെപ്റ്റംബർ പത്തിന് ഗോവയും എല്ലാവർക്കും ആദ്യ ഡോസ് പൂർത്തിയാക്കി. ഹിമാചലിൽ 55.74 ലക്ഷം ഡോസ് വാക്സീനാണ് ഇതിനകം വിതരണം ചെയ്തത്. ഗോവയിൽ 11.83 ലക്ഷം ഡോസ് വാക്സീനും കുത്തിവച്ചു. അതേസമയം ഞായറാഴ്ചത്തെ കണക്കു പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 28,591 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ ഏറ്റവും കുറവു രോഗികളുള്ളതും ഇന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button