Latest NewsNewsSaudi ArabiaInternationalGulf

വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 മുതൽ ഹാജർ അനുവദിക്കില്ല: തീരുമാനവുമായി സൗദി

റിയാദ്: രാജ്യത്തെ വിദ്യാലയങ്ങളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 12 വയസിന് മുകളിൽ പ്രായമുള്ള കോവിഡ് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാകാത്തവരായ, വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 മുതൽ ഹാജർ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇവർക്ക് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസ് കുത്തിവെപ്പുകൾ എടുക്കുന്നത് വരെ വരെ വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അവധി എടുക്കുന്നതായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു.

Read Also: ‘നാർക്കോട്ടിക്​ ജിഹാദുണ്ടെങ്കിൽ ലൗ ധർമ്മയുദ്ധവും ലൗ കുരിശുയുദ്ധവും ഉണ്ട്’​: പോൾ സക്കറിയ

വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പിന്നീട് ഓഗസ്റ്റ് 29 ന് ഈ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വാക്‌സിനെടുക്കുന്നതിനായി രണ്ടാഴ്ച്ചത്തെ അധിക സമയം അനുവദിക്കുമെന്നും, ഇത്തരം വിദ്യാർത്ഥികളെ ഈ കാലയളവിൽ ഹാജരല്ലാത്തവരായി കണക്കാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ ഇളവാണ് സെപ്തംബർ 12 ന് അവസാനിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: ഹരിത വിവാദത്തില്‍ ഗൂഢാലോചന, പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കില്ല: പി.എം.എ സലാം

shortlink

Related Articles

Post Your Comments

Related Articles


Back to top button