COVID 19NattuvarthaLatest NewsKeralaNewsIndia

കോവിഡ് മരണങ്ങളിൽ കുറവില്ല, രാജ്യത്തെ മരണങ്ങളിൽ പകുതിയും കേരളത്തില്‍: പ്രതിരോധിക്കാനാവാതെ സംസ്ഥാനം

തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ വിറങ്ങലിച്ച് സംസ്ഥാനം. ഇന്നലെ മാത്രം 181 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. രോഗികളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് കുറയാത്തത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. 20,487 പേര്‍ക്ക് മാത്രമാണ് രോഗബാധയെന്നുള്ളത് ആശ്വാസമാണെങ്കിലും മരണനിരക്ക് വലിയ പ്രതിസന്ധിയായി തുടരുകയാണ്. 15.19 ആണ് സംസ്ഥാനത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Also Read:മക്കൾ കൺമുന്നിൽ മുങ്ങിമരിച്ചു, രാത്രി മുഴുവൻ മോര്‍ച്ചറിക്കു മുന്നില്‍: ഒടുവിൽ താങ്ങാനാകാതെ ആത്മഹത്യ ചെയ്ത് പിതാവ്

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടായിട്ടും പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിൽ വലിയ ആശ്വാസമാണുള്ളത്. പക്ഷെ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്ന മരണനിരക്ക് വലിയ ആശങ്കയാണ് ഉയർത്തുന്നത്. രാജ്യത്തെ മരണസംഖ്യയുടെ പകുതിയോളം നിലവിൽ കേരളത്തിലാണെന്നതാണ് ഭീതി കൂട്ടുന്നത്.

അതേസമയം, കൊവിഡ് വാക്‌സിനു വേണ്ടി ജനങ്ങൾ പരക്കം പായുമ്പോൾ സംസ്ഥാന‍ത്ത് 12 കോടിയുടെ കൊവിഡ് വാക്‌സിന്‍‍ കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്‌. രണ്ടാം ഡോസ് എടുക്കേണ്ടവരും, അധ്യാപകരും വിദ്യാര്‍ഥികളും കൊവിഡ് വാക്‌സിന് വേണ്ടി സ്ലോട്ടുകൾ തിരഞ്ഞു മടുക്കുമ്പോഴാണ് ഇത്തരത്തിലൊരു അനാസ്ഥ. സംസ്ഥാന സര്‍ക്കാര്‍ തന്നെ നേരിട്ട് വാങ്ങിയ വാക്‌സിനാണ് ഇപ്പോൾ ആർക്കും പ്രയോജനമില്ലാതെ ഫ്രിഡ്ജുകളില്‍ കെട്ടിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button