ThiruvananthapuramKannurNattuvarthaLatest NewsKeralaNews

ഇത്തരം വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തുമ്പോൾ അത് വിമർശനാത്മകമായിട്ടുള്ള പഠനത്തിനാണ് എന്നത് ഉറപ്പാക്കാൻ കഴിയണം

സിലബസിൽ ഹിന്ദുത്വത്തിന് ചരിത്രപരമായും നൈതികമായും കൊടുത്തു കൂടാത്ത വലിയ പ്രാധാന്യമാണ് കൊടുത്തിട്ടുള്ളത്

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സിലബസ് വിവാദത്തിൽ പ്രതികരണവുമായി സുനിൽ പി ഇളയിടം. സിലബസിൽ ഹിന്ദുത്വത്തിന് ചരിത്രപരമായും നൈതികമായും കൊടുത്തു കൂടാത്ത വലിയ പ്രാധാന്യമാണ് കൊടുത്തിട്ടുള്ളത്. അത് അംഗീകരിക്കാവുന്ന കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. സിലബസ് തയ്യാറാക്കിയതിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള ആശയങ്ങളോ അതുൾക്കൊള്ളുന്ന പാഠഭാഗങ്ങളോ പഠിച്ചു കൂടെന്നോ പഠിപ്പിച്ചു കൂടെന്നോ പറയാനാവില്ലെന്നും പക്ഷെ എങ്ങനെ പഠിപ്പിക്കണം എന്ന കാര്യത്തിൽ ഈ സിലബസിന് വ്യക്തത ഉള്ളതായി തോന്നുന്നില്ലെന്നും സുനിൽ പി ഇളയിടം പറഞ്ഞു. വിമർശനാത്മക പഠനത്തിന്റെ പരിപ്രേക്ഷ്യം ഇതിൽ കാണാനില്ലെന്നും അതു കൊണ്ട് ആ ഭാഗം ഹിന്ദുത്വത്തിന്റെ പഠന യൂണിറ്റായി മാറാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ വോട്ടുകൾ കൈക്കലാക്കിയ ശേഷം ഒരു പ്രശ്നം വന്നപ്പോൾ കോൺഗ്രസ് നേതൃത്വം ക്രൈസ്തവരെ തള്ളിപ്പറഞ്ഞു: സന്ദീപ് വാര്യർ

‘ഇത്തരം വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തുമ്പോൾ അത് വിമർശനാത്മകമായിട്ടുള്ള പഠനത്തിനാണ് എന്നത് ഉറപ്പാക്കാൻ കഴിയണം. നിലവിൽ ഗാന്ധിയുടേയും നെഹ്രുവിന്റേയും ഗോൾവാൾക്കറുടേയും സവർക്കറിന്റേയും എല്ലാം പാഠങ്ങൾ ഒരേ പ്രാധാന്യത്തോടെ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. അതിന് തുല്യ പരിഗണനയും പ്രാധാന്യവും സിലബസിൽ കൊടുത്തതായിട്ടാണ് വായിച്ചതിൽ നിന്ന് വ്യക്തമാകുന്നത്. അത് സവർക്കറുടെയും മറ്റും മഹത്വവത്കരണത്തിലാണ് ചെന്നെത്തുക. ചരിത്രപരമായിട്ടും വൈജ്ഞാനികമായും രാഷ്ട്രീയമായും അത് ശരിയല്ല’. സുനിൽ പി ഇളയിടം വ്യക്തമാക്കി.

ഇത്തരത്തിലുള്ള പാഠഭാഗങ്ങൾ പഠിക്കരുത് എന്നല്ലെന്നും ഇവിടെയുള്ളത് സിലബസ് ഫ്രെയിമിങ്ങിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സിലബസിൽ ഹിന്ദുത്വത്തിന് ചരിത്രപരമായും നൈതികമായും കൊടുത്തു കൂടാത്ത വലിയ പ്രാധാന്യമാണ് കൊടുത്തിട്ടുള്ളത്. അത് അംഗീകരിക്കാവുന്ന കാര്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button