KeralaLatest News

ഒറ്റ നിമിഷം കൊണ്ട് അനാഥയായി ജൂഹി രസ്​തോഗി: അപകടം കവർന്നത് കുടുംബത്തിന്റെ അത്താണിയെ

സ്കൂ​ട്ട​റി​ല്‍​നി​ന്ന്​ തെ​റി​ച്ചു​വീ​ണ ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ ശരീരത്തിൽ കൂടി ലോ​റി ക​യ​റി ത​ല്‍​ക്ഷ​ണം മ​രി​ച്ചു.

കൊ​ച്ചി: ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ല്‍ നടി ജൂഹി രസ്​തോഗിയുടെ മാ​താ​വ് ഇ​രു​മ്പ​ന​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. വാ​ഴ​ക്കാ​ല വി.​വി. ഗാ​ര്‍​ഡ​നി​ല്‍ താ​മ​സി​ക്കു​ന്ന കു​രീ​ക്കാ​ട് ആ​ളൂ​ര്‍പ​റമ്പി​ല്‍ പ​രേ​ത​നാ​യ ര​ഘു​വീ​ര്‍ ശരണിന്റെ ഭാ​ര്യ ഭാ​ഗ്യ​ല​ക്ഷ്മി​യാ​ണ്​ (56) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11.45ന് ​ഇ​രു​മ്പ​നം സീ​പോ​ര്‍​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ എ​ച്ച്‌.​പി.​സി.​എ​ല്ലി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​കന്റെ സ്കൂ​ട്ട​റി​നു പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യുമ്പോ​ള്‍ പി​ന്നാ​ലെ വ​ന്ന കു​ടി​വെ​ള്ള ടാ​ങ്ക​ര്‍ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ല്‍​നി​ന്ന്​ തെ​റി​ച്ചു​വീ​ണ ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ ശരീരത്തിൽ കൂടി ലോ​റി ക​യ​റി ത​ല്‍​ക്ഷ​ണം മ​രി​ച്ചു. തെ​റി​ച്ചു​വീ​ണ മ​ക​ന്‍ ചി​രാ​ഗ് രു​സ്തോ​ഗി​ക്ക് കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. സം​സ്കാ​രം ഞാ​യ​റാ​ഴ്ച എ​രു​വേ​ലി ശാ​ന്തി​തീ​രം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും. ഉപ്പും മുളകും സീരിയലില്‍ ലച്ചുവായിട്ടാണ്​ ജൂഹി അഭിനയിച്ചത്​. അതേസമയം നേരത്തെ പിതാവ് മരിച്ച ജൂഹിക്ക് മാതാവായിരുന്നു എല്ലാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button