KottayamLatest NewsKeralaNattuvarthaNews

സംഘിയെന്ന് വിളിച്ചാല്‍ പിന്നെ ആരും പേടിച്ച്‌ മിണ്ടില്ലെന്നാണ് വിചാരം, അക്കാലം കടന്നുപോയി: കെ സുരേന്ദ്രൻ

ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനില്‍ക്കാനാകില്ല

കോട്ടയം: പാലാ ബിഷപ്പിനെ അനുകൂലിക്കുന്നവരെയും തീവ്രവാദികള്‍ക്കെതിരെ സംസാരിക്കുന്നവരെയും സംഘി എന്ന് വിളിച്ചാല്‍ പിന്നെ ആരും ഒന്നും പേടിച്ച്‌ മിണ്ടില്ലെന്നാണ് വിചാരമെന്നും അക്കാലം കടന്നുപോഎന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെസുരേന്ദ്രന്‍. ലൗജിഹാദ് നാര്‍ക്കോട്ടിക് ജിഹാദ് എന്നിങ്ങനെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനില്‍ക്കാനാകില്ലന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പ് പറഞ്ഞത് സമൂഹം ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ആഗോള തലത്തില്‍ തന്നെ ഭീകരസംഘടനകള്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നും അവര്‍ പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് വന്ന മയക്കുമരുന്നിന്റെ 75 ശതമാനവും കേരളത്തിലാണെന്നും കഴിഞ്ഞ വര്‍ഷം മാത്രം 3000 കോടിയുടെ ഹെറോയിനാണ് കേരളത്തില്‍ പിടിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. പിടിച്ചെടുക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് വിപണനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസമയത്ത്​ എവിടെ പോകുന്നു?: ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ

ഭീകരവാദം ഏതു മതത്തില്‍ പെട്ടവര്‍ക്കും ദുരിതമാണ് നല്‍കുയെന്നും ഈ സാഹചര്യം മനസിലാക്കി വേണം ബിഷപ്പിന്റെ അഭിപ്രായം മുന്‍ വിധികളില്ലാതെ ചര്‍ച്ച ചെയ്യേണ്ടതും നടപടി സ്വീകരിക്കേണ്ടതുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഭവം ഭീകരവാദം എത്രത്തോളം വേരുപടര്‍ത്തിയിരിക്കുന്നു എന്ന് വ്യക്തമാക്കി. എന്നാല്‍ ഇനി അത്തരം കാര്യങ്ങള്‍ അവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഈരാറ്റുപേട്ടയിലെ ഗുണ്ടാ സംഘങ്ങള്‍ക്ക് പാല ബിഷപ്പിനെ ആക്രമിക്കാന്‍ അനുവദിക്കില്ല സുരേന്ദ്രൻ പറഞ്ഞു.

ഈരാറ്റുപേട്ടക്കാര്‍ വന്ന് പാലായില്‍ വെല്ലുവിളി പ്രകടനം നടത്തിയത് നല്‍കുന്ന സന്ദേശം വ്യക്തമാണെന്നും തീവ്രവാദികള്‍ക്ക് അഴിഞ്ഞാട്ടം നടത്താന്‍ അനുവാദം നല്‍കിയാല്‍ വലിയ വില നല്‍കേണ്ടി വരുംമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലരെയൊക്കെ ഭയന്നും മറ്റുചില ലക്ഷ്യത്തോടെയുമാണ് പിണറായി വിജയനും വി.ഡി.സതീശനുമെല്ലാം ബിഷപ്പിനെതിരെ രംഗത്തു വന്നത്. പാലാ ബിഷപ് ഉന്നയിച്ച വിഷയത്തിനാണ് പ്രാധാന്യം. ആരു പറഞ്ഞു എന്നതിനല്ല. വിഷയം പൊതു സമൂഹം ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button