USALatest NewsNewsInternational

ആയുധങ്ങളടക്കം ഉപേക്ഷിച്ച് പോന്നത് തോറ്റതിന് തുല്യം: അഫ്ഗാൻ വിഷയത്തിൽ ജോ ബൈഡനെടുത്ത തീരുമാനങ്ങളെ പരിഹസിച്ച് ട്രംപ്

വാഷിംഗ്ടൺ : അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനെടുത്ത തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് ഡൊണാൾഡ് ട്രംപ്. ആയുധങ്ങളടക്കം ഉപേക്ഷിച്ചുപോന്ന സൈനിക പിന്മാറ്റം തോറ്റോടുന്നതിന് തുല്യമാണെന്നും അതേ ആയുധങ്ങൾ ചൈനയും റഷ്യയും തങ്ങൾക്കെതിരെ ഉപയോഗിക്കാതെ നോക്കുകയാണ് ഇനി വേണ്ടതെന്നും ട്രംപ് പരിഹസിച്ചു.

അമേരിക്കൻ സൈനിക പിന്മാറ്റം തീർത്തും അശ്രദ്ധമായിട്ടായിരുന്നു. അമേരിക്കൻ സൈന്യം കഴിവുകെട്ടവരാണെന്ന തരത്തിലാണ് അഫ്ഗാനിലെ നടപടികളെ ഇന്ന് ലോകം കാണുന്നത്. അനവസരത്തിൽ പിന്മാറാനെടുത്ത തിടുക്കം ശത്രുക്കൾക്ക് അവസരമായെന്നും ട്രംപ് കുറ്റപ്പെടുത്തി.

Read Also  :  ഇന്‍ഡക്ഷന്‍ കുക്കറിലാണോ പാചകം?: എങ്കില്‍ ഇത് അറിയണം

അമേരിക്കയുടെ അപ്പാഷെ ഹെലികോപ്റ്ററുകൾക്ക് സമാനമായവയാണ് ചൈനയും റഷ്യയും ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അഫ്ഗാനിൽ ഉപേക്ഷിക്കപ്പെട്ട അപ്പാഷെ ഹെലി കോപ്റ്ററുകളെ അവർക്ക് അതുണ്ടാക്കാനുള്ള ഒരവസരമാക്കി കൊടുത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇത് തന്റെ മാത്രം സംശയമല്ലെന്നും ലക്ഷക്കണക്കിന് അമേരിക്കൻ പൗരന്മാരും മുൻസൈനികരും ഇതേ സംശയം പ്രകടിപ്പിക്കുന്നവരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button