KeralaNews

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ വിമർശനം: ഫാത്തിമ തഹ്​ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻറ് പദവിയിൽനിന്ന് നീക്കി

അച്ചടക്ക ലംഘനത്തെ തുടർന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഘടകത്തിൻെറ നിർദേശപ്രകാരമാണ് നടപടി

കോഴിക്കോട്: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഫാത്തിമ തഹ്​ലിയയെ നീക്കി. അച്ചടക്ക ലംഘനത്തെ തുടർന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഘടകത്തിൻെറ നിർദേശപ്രകാരമാണ് നടപടി ഉണ്ടായതെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, നടപടിയെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും ഫാത്തിമ തഹ്​ലിയ പ്രതികരിച്ചു. തനിക്ക് കാരണം കാണിക്കൽ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും ഫാത്തിമ തഹ്​ലിയ വ്യക്തമാക്കി.

‘ഹരിത’ നേതാക്കൾക്കെതിരെ എംഎസ്എഫ് നേതാക്കൾ ലൈം​ഗി​കാധിക്ഷേപം നടത്തിയ സംഭവത്തിൽ, മുസ്​ലിം ലീഗിൽനിന്ന്​ നീതി ലഭിച്ചില്ലെന്നും നേതൃത്വത്തിന്റെ സമീപനം തെറ്റാണെന്നും ഫാത്തിമ തഹ്​ലിയ വിമർശിച്ചിരുന്നു. സംഘടന യോഗത്തിൽ എതിർപ്പ് വ്യക്തമാക്കുമെന്നും ഫാത്തിമ തഹ്​ലിയ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button