KeralaLatest NewsNews

പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം പലയിടത്തും നടക്കുന്നുണ്ട്: എന്‍എസ്എസ്

സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ പലയിടത്തും നടന്നുവരുന്നു എന്നത് ഏറെ ആശങ്കാജനകമാണ്.

തിരുവനന്തപുരം: ലവ് ജിഹാദ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം പലയിടത്തും നടക്കുന്നുണ്ടെന്നും മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്കു നയിക്കുന്ന ഇത്തരം പ്രവണതകളെ തടയാന്‍ ജാതിഭേദമന്യേ കൂട്ടായി ശ്രമിക്കണമെന്നും എന്‍എസ്എസ് വ്യക്തമാക്കി.

‘സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ പലയിടത്തും നടന്നുവരുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. മനുഷ്യരാശിക്കുതന്നെ സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടുപിടിച്ച് അവരെ അമര്‍ച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്കുണ്ട്’- എന്‍എസ്എസ് വ്യക്തമാക്കി.

Read Also:  ജോസിനെ വിളിച്ച് വരുത്തി..പിണറായി ചന്തിക്ക് ഒരു നുള്ള് കൊടുക്കണം: നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിൽ ഹരീഷ് പേരടി

‘ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്കുന്നത് ശരിയുമല്ലെന്നും എന്‍എസ്എസ് കൂട്ടിചേര്‍ത്തു. ഇത്തരം നടപടികള്‍ക്കു വശംവദരാകാതിരിക്കാന്‍ ജനങ്ങളും ബന്ധപ്പെട്ട സമുദായസംഘട കളും ആവശ്യമായ മുന്‍കരുതലുകളും പ്രചരണങ്ങളും നടത്തേണ്ടതുണ്ട്. മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്കു നയിക്കുന്ന ഇത്തരം പ്രവണതകളെ തടയാന്‍ ജാതിമതഭേദമെന്യ കൂട്ടായി പരിശ്രമിക്കുകയും വേണം’- എന്‍എസ്എസ് കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button