Latest NewsIndiaNewsCrime

പെൺകുട്ടിയുടെ മുഖത്ത് ബലം പ്രയോഗിച്ച് കേക്ക് തേച്ചു: അധ്യാപകനെതിരെ പോക്‌സോ കേസ്

ന്യൂഡൽഹി : പെൺകുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് പുരട്ടിയ അധ്യാപകനെതിരെ പോക്സോ കേസ്. ഉത്തര്‍പ്രദേശ് രാംപൂരിലെ ഒരു പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസ്. സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോ തെളിവാക്കിയാണ് കേസ്.

പ്രതിയായ അധ്യാപകന്‍ നടത്തിവരുന്ന കോച്ചിംഗ് സെന്ററിൽ അധ്യാപക ദിനത്തിലാണ് സംഭവം നടന്നത്. അധ്യാപകൻ പെൺകുട്ടിയെ പിടിച്ച് വലിക്കുന്നതും അവൾ അയാളുടെ പിടിയിൽനിന്ന് മോചനത്തിന് ശ്രമിക്കുമ്പോൾ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വീഡിയോയിൽ കാണാം. ‘നിന്നെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമോ?’ എന്ന് അധ്യാപകന്‍ ചോദിക്കുന്നതായും വീഡിയോയിൽ കേൾക്കാം.

Read Also  :  ‘താലിബാന്റെ സമ്പാദ്യത്തിൽ പകുതിയും മയക്കുമരുന്നിലൂടെ, ഇനി കേരളം മുഖ്യ വിപണി ആകാന്‍ സാധ്യത’- ചങ്ങനാശേരി ബിഷപ്പ്

ഇതോടെ പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് സിവില്‍ ലൈന്‍ പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. സ്‌ക്കൂളില്‍ നിന്നും ഇതിനകം അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button