Latest NewsNewsInternational

കോവിഡ് കേസുകൾ വർധിക്കുന്നു: നിയന്ത്രണങ്ങൾ ശക്തമാക്കി ചൈന

ബെയ്ജിങ് : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന. തെക്കുകിഴക്കൻ പ്രവിശ്യയായ ഫുജിയാനയിലും പുതിയാൻ നഗരത്തിലുമാണ് കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്.

ഫുജിയാനിലെ തിയ്യറ്ററുകളും ജിമ്മുകളും അടച്ചു. സ്‌കൂളുകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ രോഗവ്യാപനം വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയാൻ നഗരത്തിലെ അവസ്ഥയും ഗുരുതരമാണ്. ഇവിടെ സ്‌കൂളുകൾ അടച്ചിടാനാണ് സർക്കാർ നിർദേശം. 32 ലക്ഷം ജനസംഖ്യയുള്ള പുതിയാൻ പട്ടണത്തിൽ ആരോഗ്യ അതോറിറ്റിയുടെ സംഘത്തെ നിയോഗിക്കുമെന്ന് സർക്കാർ അറിയിച്ചു.

Read Also  :  വയോധികരായ മാതാപിതാക്കൾക്ക് നേരെ അക്രമം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ അസഭ്യം പറഞ്ഞയാൾ അറസ്റ്റില്‍ 

അതിവേഗം പടരുന്ന ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമാണ് പുതിയാൻ നഗരത്തിൽ പരിശോധിച്ച സാമ്പിളുകളിൽ കണ്ടെത്തിയത്. സിയാൻയൂവിലെ വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയത്. പുതിയാനിലെ 35 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ 43 രോഗബാധിതരാണ് ഫുജിയാനിൽ പുതിയതായി റിപ്പോർട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button