Latest NewsUAENewsInternationalGulf

ദുബായിയിൽ 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി

ദുബായ്: ദുബായിയിൽ 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ദുബായ് പോലീസിലെ ഫോറൻസിക് ഡോക്ടർമാറാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ പരിശോധിച്ച ശേഷമുള്ള വിലയിരുത്തലുകളാണ് ഡോക്ടർമാർ പങ്കുവെച്ചത്.

Read Also: രാഹുലിന്റേത് മുതലക്കണ്ണീര്‍: കശ്മീരി പണ്ഡിറ്റുകള്‍ക്ക് തീരാദുഃഖമുണ്ടാക്കിയത് നെഹ്റുകുടുംബവുമാണെന്ന് സമൂഹമാദ്ധ്യമങ്ങള്‍

വെള്ളത്തിൽ മുങ്ങി മരിച്ച ഒരാളുടെ 30 ദിവസം പഴക്കമുള്ള മൃതശരീരത്തിലാണ് കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കടലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കോവിഡ് പോസിറ്റീവായിരുന്നു. 17 ദിവസം പഴക്കമുള്ള മറ്റൊരു മൃതദേഹത്തിലും കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിലാണ് കോവിഡ് വൈറസിന്റെ സാന്നദ്ധ്യം കണ്ടെത്തിയത്.

Read Also: മൈതാനത്ത് കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ എത്തിയത് രണ്ട് കരടികള്‍, പിന്നീട് സംഭവിച്ചത്: വൈറൽ വീഡിയോ

തങ്ങളുടെ പരിശോധനാ ഫലങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്പെഷ്യലൈസ്ഡ് ജേണലുകളിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണെന്നും ദുബായ് പോലീസിന്റെ ക്രിമിനൽ എവിഡൻസ് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗത്തിലെ ഫോറൻസിക് മെഡിസിൻ വിഭാഗം ഡയറക്ടർ മേജർ ഡോ.അഹ്മദ് അൽ ഹാഷെമി ‘അൽ ബയാൻ’ ദിനപ്പത്രത്തെ അറിയിച്ചു. നിലവിലെ ഗവേഷണങ്ങൾ അനുസരിച്ച് ഭൂരിഭാഗം വൈറസുകളും മനുഷ്യൻ മരിക്കുന്നതോടെ നശിക്കും. അതിനാൽ തന്നെ ഈ കണ്ടെത്തൽ വേറിട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button