KeralaLatest NewsNews

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി : അതീവ ജാഗ്രത

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറി. ഇതിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരമൊഴികെ 13 ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

അതി തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറഞ്ഞ ന്യൂനമര്‍ദ്ദം ആകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടല്‍ തീരത്ത് ഉയര്‍ന്ന തിരമാലകളും കടലാക്രമണങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുളളതിനാല്‍ ബീച്ചുകളില്‍ പോകുന്നതും കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മത്സ്യബന്ധനത്തിന് തടസമില്ല. വടക്കന്‍ കേരളത്തിലാകും തെക്കന്‍ കേരളത്തിലേതിനെക്കാളേറെ മഴ സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button