CinemaNewsEntertainment

വീട്ടമ്മയെ മര്‍ദ്ദിച്ച്‌ നഗ്നയാക്കി, വഴിയിലിട്ട് തല്ലിച്ചതച്ചു: വീഡിയോ വൈറലായതോടെ പ്രതികളെ പിടികൂടി പോലീസ്

ബംഗളൂരു: വീട്ടമ്മയെ മര്‍ദ്ദിച്ച്‌ നഗ്നയാക്കി വഴിയിലിട്ട് തല്ലിച്ചതച്ച സംഘം അറസ്റ്റിൽ. കര്‍ണാടകയിലെ ഷഹാപൂര്‍ ടൗണിന്റെ സമീപമാണ് സംഭവം. വീട്ടമ്മയെ വഴിയിൽ തടഞ്ഞു വച്ച് വസ്‌ത്രം ഊരിക്കളയുകയും വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തവരെയാണ് പോലീസ് പിടികൂടിയത്. ക്രൂരമര്‍ദ്ദനത്തിന്റെയും ലൈംഗിക അധിക്ഷേപത്തിന്റെയും വീ‌ഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവത്തിൽ പോലീസ് ഇടപെട്ടത്. ഒന്‍പത് മാസം മുന്‍പായിരുന്നു സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.

Also Read:ആ ചാപ്റ്റർ ക്ലോസ് ചെയ്തു, ടാങ്ക് നിറഞ്ഞാൽ വെള്ളം പുറത്തുപോകും, അതുകൊണ്ട് ടാങ്കിന് ഒന്നും പറ്റില്ല: പരിഹസിച്ച് മുരളീധരൻ

ഒരു വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി സംഘംചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഷഹാപൂര്‍ പൊലീസ് പ്രതികളെ പിടികൂടിയതായും യാദ്‌ഗീര്‍ ജില്ലാ എസ്‌പി സി.ബി വേദമൂര്‍ത്തി അറിയിച്ചു.

അതേസമയം, രാജ്യത്ത് നിരവധി അതിക്രമങ്ങളാണ് സ്ത്രീകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ദിനം പ്രതി സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button