Latest NewsNewsInternational

സൗരക്കൊടുങ്കാറ്റ് : സൗര വിപത്തിനെ നേരിടാൻ യാതൊരു മുന്നൊരുക്കവും നടത്തിയിട്ടില്ല, മുന്നറിയിപ്പുമായി ഗവേഷകർ

വാഷിംഗ്ടൺ : നൂറ്റാണ്ടില്‍ ഒരു തവണയൊക്കെ സൗരക്കാറ്റ് ഒരു സൗരക്കൊടുങ്കാറ്റായി അടിച്ചേക്കാം. ഇപ്പോള്‍ അങ്ങനെ സംഭവിച്ചാല്‍ അത് വന്‍വിപത്തു തന്നെ മനുഷ്യരാശിക്കു സൃഷ്ടിച്ചേക്കാം. ലോകത്ത് ഒരു ‘ഇന്റര്‍നെറ്റ് മഹാവിപത്ത്’ സംഭവിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Read Also : തൊഴില്‍രഹിതർക്ക് 4 ലക്ഷം രൂപ വരെ വായ്പ : ഇപ്പോൾ അപേക്ഷിക്കാം 

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകയായ സം​ഗീത അബ്ദു ജ്യോതി നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. SIGCOMM 2021 ഡേറ്റ കമ്യൂണിക്കേഷൻ കോൺഫറന്സിൽ ൽ സം​ഗീത അവതരിപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്.

സോളാർ സൂപ്പർസ്റ്റോംസ് : പ്ലാനിം​ഗ് ഫോർ ആൻ ഇന്റർനെറ്റ് അപ്പോകാലിപ്സ് എന്ന ​ഗവേഷണ റിപ്പോർട്ടിൽ ഡിജിറ്റൽ ലോകത്തെ മാറ്റി മറിക്കാൻ ശേഷിയുള്ള സൗരക്കാറ്റിന് 1.6 മുതൽ 12 ശതമാനം വരെ സാധ്യതയുണ്ടെന്ന് പറയുന്നു.

സൗരക്കാറ്റ് മുൻകാലങ്ങളിൽ സംഭവിച്ചിട്ടുണ്ട്. 1859, 1921, 1989 എന്നീ വർഷങ്ങളിലായിരുന്നു അത്. 1989 ലെ സൗരക്കാറ്റിൽ വടക്ക് കിഴക്കൻ കാനഡയിൽ ഒൻപത് മണിക്കൂർ വൈദ്യുതി ബന്ധം നിലച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശങ്ങളിലുള്ള രാജ്യങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. അമേരിക്ക, ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ അപകട സാധ്യതയുണ്ടെന്നും പ്രബന്ധം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button