COVID 19KeralaLatest NewsNewsIndia

രാജ്യത്ത് കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടുന്നു: കേരളത്തില്‍ ചികിത്സയിലുള്ളവരില്‍ 8.62ശതമാനവും കുട്ടികള്‍

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടുന്നു. നിലവിൽ ചികിത്സയിലുള്ളതില്‍ 7 ശതമാനവും കുട്ടികള്‍ ആണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മാര്‍ച്ചില്‍ ഇത് 4 ശതമാനത്തില്‍ താഴെ ആയിരുന്നു. കേരളത്തില്‍ ചികില്‍സയിലുള്ളവരില്‍ 8.62ശതമാനവും കുട്ടികളാണെന്നാണ് റിപ്പോർട്ട്‌ മുന്നറിയിപ്പ് നൽകുന്നത്. 18 വയസിന് മുകളിലുള്ളവവർക്ക് വാക്സിനേഷന്‍ നൽകുന്നതിനാൽ കൊവിഡ് കുട്ടികളെയാണ് ഇനി കാര്യമായി ബാധിക്കുകയെന്ന് പഠനങ്ങൾ ഉണ്ടായിരുന്നു.

Also Read:വ്യാജ മദ്യം കണ്ടെത്താൻ എക്‌സൈസ്‌ റെയ്‌ഡ് നടക്കുന്നതിനിടെ ഭയന്നോടിയ കടയുടമ ഡാമില്‍ വീണ്‌ മരിച്ചു

അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ കൂടുതൽ ഇളവുകൾ നൽകാനാണ് കേരളം തീരുമാനിക്കുക എന്നാണ് സൂചനകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും കുറഞ്ഞതോടെ കേരളത്തിന്റെ സ്ഥിതിഗതികളിൽ ആശ്വാസം നിറയുന്നുണ്ട്. പക്ഷെ കുട്ടികളിലേക്ക് ഗതിമാറുന്ന കോവിഡിന്റെ തരംഗത്തിൽ ചെറുതല്ലാത്ത ഭയവും സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button