UAELatest NewsNewsInternationalGulf

കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 617 പുതിയ കേസുകൾ മാത്രം

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 671 പുതിയ കോവിഡ് കേസുകൾ. 714 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: സാത്താനിക്-ഇറോട്ടിക് നോവലിസ്റ്റിനൊപ്പം ജീവിക്കാന്‍ ബിഷപ്പിന്‍റെ രാജി: ചൂടൻചർച്ചയുമായി വിശ്വാസികൾ

730,135 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,21,367 പേർ രോഗമുക്തി നേടി. 2066 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 6,702 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 351,718 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 78.6 മില്യൺ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയത്.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: സകല പരിധിയും ലംഘിക്കുന്നു: പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം, എതിര്‍ത്ത് കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button