KeralaLatest NewsNews

യുവതി ബൈക്കില്‍ നിന്നും വീണ് മരിച്ചു: ദാരുണ സംഭവമുണ്ടായത് നായ കുറുകെ ചാടിയപ്പോള്‍

 

ഷൊര്‍ണൂര്‍: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ബൈക്കില്‍ നിന്നും വീണു മരിച്ചു. കോട്ടയം ഈരാറ്റുപേട്ട പേഴുമുക്കാട്ടില്‍ പരീത് ബാവ ഖാന്റെ മകള്‍ ജുവൈന പി. ഖാന്‍ (46) ആണു മരിച്ചത്. പഞ്ചായത്ത് എന്‍ജിനീയറാണ് ജുവൈന പി. ഖാന്‍. നായ കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.

Also Read: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ റ​സൂ​ല്‍ പൂ​ക്കു​ട്ടി ഫൗ​ണ്ടേ​ഷ​ന്‍: പ​ദ്ധ​തി​ക​ളു​ടെ രൂപരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

പട്ടാമ്ബി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു. ഭര്‍ത്താവും തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് അദ്ധ്യാപകനുമായ അബ്ദുല്‍ ജമാലിനൊപ്പം ഷൊര്‍ണൂരില്‍ നിന്നു ചെറുതുരുത്തിയിലേക്കു പോകുമ്ബോള്‍ കൊച്ചിപ്പാലത്തിനു സമീപമായിരുന്നു അപകടം.

ഉടന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മൃതദേഹം ഈരാറ്റുപേട്ടയിലേക്കു കൊണ്ടുപോയി. നേരത്തെ ഷൊര്‍ണൂര്‍ നഗരസഭ, ഓങ്ങല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ എന്‍ജിനീയറായിരുന്നു. കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീയറിങ് ലക്ചററായിരിക്കെയാണു തദ്ദേശ സ്ഥാപന എന്‍ജിനീയറിങ് വിഭാഗത്തില്‍ നിയമനം ലഭിച്ചത്. ജമിയ, ജിയ എന്നിവര്‍ മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button