KeralaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്​റ്റില്‍. കൊല്ലത്തെ സ്വകാര്യവസ്ത്ര വില്‍പനശാലയിലെ ജീവനക്കാരായ ഇരുവരെയും 12നാണ്​ കാണാതായത്​.

Read Also : അടുത്ത ഒരു വർഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിൻ തൈകൾ നടുമെന്ന് സുരേഷ് ഗോപി എം.പി 

കൊറ്റങ്കര പേരൂര്‍ ചിറയില്‍ പള്ളിക്ക് സമീപം അനന്തനാരായണീയം വീട്ടില്‍ പ്രഭു (40), കിളികൊല്ലൂര്‍ രായരുമുക്കിന് സമീപം താമസിക്കുന്ന അനുമോള്‍ (24) എന്നിവരെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്. യുവതിയെ ആട്ടക്കുളങ്ങര വനിത ജയിലിലും പ്രഭുവിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാന്‍ഡ്​ ചെയ്തു.

ബന്ധുക്കള്‍ കിളികൊല്ലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി സൈബര്‍ സെല്ലി​ണ്ട് സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശൂരുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button