KeralaLatest NewsNews

മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ

തിരുവനന്തപുരം : ബിവറേജസ് ഷോപ്പുകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായും തിരക്ക് ഒഴിവാക്കുവാനുമാണ് സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കിയിരിക്കുകയാണ് ബിവറേജസ് കോർപ്പറേഷൻ.

Read Also : അന്യഗ്രഹ ജീവികൾ പറക്കുംതളികയിൽ വന്ന് തട്ടിക്കൊണ്ടുപോയി ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചുവിട്ടു : വിചിത്രവാദവുമായി യുവാവ് 

ഉപഭോക്താക്കൾക്ക് വീട്ടിൽ ഇരുന്ന് ആവശ്യമുള്ള ബ്രാൻഡ് മദ്യം തിരഞ്ഞെടുത്തു മുൻകൂർ പണമടച്ചു ബുക്ക് ചെയ്യാനാവും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന കോഡുമായി ഔട്ട്‌ലെറ്റിൽ എത്തിയാൽ ക്യൂവിൽ നിൽക്കാതെ ഇതിനായി പ്രത്യേകം പ്രവർത്തിക്കുന്ന കൗണ്ടറിൽ നിന്നും മദ്യം ലഭിക്കും.

ഓഗസ്റ്റ് 17 ന് ആരംഭിച്ച സംവിധാനത്തിലൂടെ ഇതു വരെ 27 ലക്ഷം രൂപയുടെ മദ്യ വിൽപന നടന്നു. ksbc.co.in വഴി ബെവ്‌സ്പിരിറ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രെജിസ്റ്റർ ചെയ്ത് ഉപഭോക്താക്കൾക്ക് മദ്യം ബുക്ക് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button