KeralaNattuvarthaLatest NewsNewsIndia

താനൊക്കെ സന്യാസി സമൂഹത്തിന് തന്നെ അപമാനമാണ്: സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക് പോസ്റ്റിൽ പൊങ്കാലയിട്ട് മലയാളി

തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് വിഷയത്തെ വെളുപ്പിച്ചെടുക്കാൻ ശ്രമിച്ച സന്ദീപാനന്ദ ഗിരിയെ കണക്കിന് വിമർശിച്ച് സോഷ്യൽ മീഡിയ. ‘മയക്കുമരുന്നും, കഞ്ചാവും ഉപയോഗിക്കുന്നവർ സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റു മതക്കാരുടെ കയ്യിൽ നിന്ന് വാങ്ങിച്ച് വെറുതെ പ്രശ്നം ഉണ്ടാക്കരുത്’ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക് പോസ്റ്റ്‌. ഇതിനെതിരെ വലിയ വിമർശനങ്ങളും ട്രോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്.

Also Read:ആ നിക്കർ കൂടി ഒഴിവാക്കാമായിരുന്നു: സയനോറയുടെ വീഡിയോയ്ക്ക് അശ്ലീല കമന്റുകളുമായി സോഷ്യൽ മീഡിയ

‘അറിയിപ്പ്
വീടിന് തീയിടുന്നവര്‍ സ്വന്തം വീടിന് തന്നെ തീയിടുക. മറ്റുള്ളവരുടെ വീടിന് തീയിട്ട് ഒരു സാമൂഹിക പ്രശ്നം ഉണ്ടാക്കരുത്’, ‘കാർ കത്തിക്കുമ്പോൾ സ്വന്തം കാർ തന്നെ കത്തിക്കുക. മറ്റുള്ളവരുടെ കത്തിച്ചു പ്രശ്നം ഉണ്ടാക്കരുത്’ എന്നൊക്കെയുള്ള പരിഹാസം നിറഞ്ഞ കമന്റുകൾ സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റിന് താഴെ കാണാം.

‘എടോ സ്വാമി സന്ദീപാനന്ദ ഗിരി, തനിക്ക് ഉളുപ്പുണ്ടെങ്കിൽ ഈ പോസ്റ്റ് പിൻവലിച്ച് മാപ്പു പറയണം. താനൊക്കെ സന്യാസി സമൂഹത്തിന് തന്നെ അപമാനമാണ്. സനാധന ധർമ്മത്തിൽ, ഈ രാഷ്ട്രചേതനയെ തൊട്ടുണർത്തേണ്ട മഹത്തായ കർമ്മമാണ് ഒരു സന്യാസി നിർവ്വഹിക്കേണ്ടത്. ധർമ്മ സംരക്ഷണത്തിനായി വേണമെങ്കിൽ ആയുധം എടുത്തും പോരാടുന്ന സന്യാസി പരമ്പരയിലെ കണ്ണികളാണ് ഭാരത സന്യാസി ശ്രേഷ്ഠൻമാർ’ എന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button