KeralaNattuvarthaLatest NewsNewsIndia

ആ നിക്കർ കൂടി ഒഴിവാക്കാമായിരുന്നു: സയനോറയുടെ വീഡിയോയ്ക്ക് അശ്ലീല കമന്റുകളുമായി സോഷ്യൽ മീഡിയ

ഭാവന, രമ്യാ നമ്പീശൻ, മൃദുല മുരളി, ശില്പ ബാല എന്നിവരാണ് സയനോറ പങ്കുവച്ച വിഡിയോയിൽ ഉള്ളത്

തിരുവനന്തപുരം: പിന്നണി ഗായിക സയനോറ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ മലയാളികളുടെ അശ്ലീല കമന്റുകൾ. ഭാവനയ്ക്കും രമ്യാ നമ്പീശനുമൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ സയനോറ മൂന്ന് ദിവസം മുൻപാണ് പങ്കുവച്ചത്. ഈ വിഡിയോയ്ക്ക് വലിയ പിന്തുണയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. എന്നാൽ അശ്ലീല കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നിലവിൽ ഈ ഡാൻസ് വീഡിയോയുടെ കമന്റ് ബോക്സ്‌. അശ്ലീല കമ്മന്റുകൾ നൽകിയവർക്കെല്ലാം കൃത്യമായ മറുപടികൾ പലരും കൊടുക്കുന്നുണ്ടെങ്കിലും വീണ്ടും അസഭ്യവർഷം തുടർന്നുകൊണ്ടേയിരിക്കുകയാണ്.

Also Read:എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു

ഭാവന, രമ്യാ നമ്പീശൻ, മൃദുല മുരളി, ശില്പ ബാല എന്നിവരാണ് സയനോറ പങ്കുവച്ച വിഡിയോയിൽ ഉള്ളത്. ‘നിക്കറും കൂടി അങ്ങ് ഒഴിവാക്കാമായിരുന്നു’ എന്ന് തുടങ്ങി വളരെ മോശം കമന്റുകളാണ് വീഡിയോക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വിമർശനങ്ങൾക്കെല്ലാം മറുപടിയും സോഷ്യൽ മീഡിയ തന്നെയാണ് കൊടുക്കുന്നത് എന്നതാണ് ഏറ്റവും രസകരം.

‘ഇത്‌ തൊലി വെളുത്തവരുടെയും ബോഡിഫിറ്റ്‌ ആയവരുടെയും മാത്രം ലോകമല്ല. ഇവിടെ എല്ലാതരം ജീവിതവും അതൊക്കെ ജീവിച്ചു തീർക്കുന്ന മനുഷ്യരും ഉണ്ട്. ബ്യൂട്ടിയും വൾഗാരിറ്റിയുമെല്ലാം വളരെ സബ്ജെക്റ്റീവ് ആയ കാര്യങ്ങളാണ്. നിങ്ങൾക്ക് അഭംഗിയായി തോന്നുന്ന കാര്യങ്ങളെല്ലാം എല്ലാവർക്കും അങ്ങനെയാണെന്ന് ധരിക്കരുത്. ഏത് ജൻഡർ ആയാലും ഒരു വ്യക്തിയുടെ വളരെ പേർസണൽ ആയ കാര്യങ്ങളാണ് ശരീരവണ്ണവും വസ്ത്രധാരണവുമെല്ലാം. അതിന്റെ വണ്ണത്തിലും നീളത്തിലുമെല്ലാം ഒരു പരിചയവുമില്ലാത്ത നിങ്ങൾക്ക് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ റിപ്പയറിംഗ് നടക്കേണ്ടത് ഉള്ളിൽ തന്നെയാണ്. വല്ല ഷുഗറോ കൊളെസ്ട്രോളോ ആരോഗ്യപ്രശ്നങ്ങളോ വരുമ്പോൾ അവര് നോക്കിക്കോളും. അല്ലാത്ത പക്ഷം എല്ലാ പെണ്ണുങ്ങളും സൗന്ദര്യമത്സരത്തിന് നിങ്ങളുടെ ജഡ്ജ്മെൻറ് കാത്തുനിൽക്കുന്നവരല്ല’. എന്ന വളരെ പോസിറ്റീവ് ആയ പ്രതികരണങ്ങളും ഈ ഡാൻസ് വീഡിയോയ്ക്ക് ലഭിയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button