Latest NewsNewsInternational

ഇനി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം: പുതിയ പദ്ധതിയുമായി ഗള്‍ഫ് രാജ്യം

ജിദ്ദ: സൗദിയില്‍ ഇനിമുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം. സ്‌പോണ്‍സറുടെ അബ്ഷിര്‍ അക്കൗണ്ട് വഴിയാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാദ്ധ്യമാകുക. ഇക്കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ ഖിവ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ലളിതമാക്കിയിരുന്നു.

Also Read: മജിസ്‌ട്രേറ്റിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു: എഎസ്‌ഐക്ക് എട്ടിന്റെ പണി

എന്നാല്‍ ഈ ആനുകൂല്യം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുവദിച്ചിരുന്നില്ല. ഖിവ പോര്‍ട്ടലിന് സമാനമായ രീതിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനാണ് ഇപ്പോള്‍ മന്ത്രാലയം അവസരമൊരുക്കിയത്. ഹൗസ്‌ ഡ്രൈവര്‍മാരുള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് പുതിയ ക്രമീകരണം ആശ്വാസമാകും.

ഹൗസ് ഡ്രൈവര്‍, വീട്ടുവേലക്കാര്‍ തുടങ്ങിയ വിസകളില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം ഇനിമുതല്‍ അബ്ഷിര്‍ വ്യക്തിഗത പോര്‍ട്ടല്‍ വഴി സാധ്യമാണെന്ന് അറബ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലുടമകളുടെ അബ്ഷിര്‍ അക്കൗണ്ട് വഴിയാണ് ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button