Jobs & VacanciesNewsInternational

കോവിഡ് പ്രത്യാഘാതങ്ങളില്‍ നിന്നും മുക്തമായി ബ്രിട്ടൻ : പത്ത് ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു , ഇപ്പോൾ അപേക്ഷിക്കാം

ലണ്ടൻ : പത്ത് ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ബ്രിട്ടൻ. ഒരു രാജ്യം ഇത്രയധികം തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു റെക്കോര്‍ഡാണ്. ജോലിക്കാരെ ആകര്‍ഷിക്കാനായി ഉയര്‍ന്ന ശമ്പളവും, കൂടുതല്‍ ഹോളിഡേയും, കൂടുതല്‍ ഫ്ളെക്സിബിലിറ്റിയുമാണ് സ്ഥാപനങ്ങള്‍ ഓഫര്‍ ചെയ്യുന്നത്. കഴിഞ്ഞ മാസം മാത്രം 214,000 ജീവനക്കാരെയാണ് എംപ്ലോയേഴ്സ് പേറോളില്‍ കൂട്ടിച്ചേര്‍ത്തത്.

Read Also : കോവിഡ് വാക്‌സിന്‍ എടുത്തശേഷം ആര്‍ത്തവചക്രം ക്രമരഹിതമാകുന്നെന്ന് പരാതിയുമായി ബ്രിട്ടനിലെ വനിതകൾ 

‘തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാമാരിയില്‍ നിന്നും തിരിച്ചുവരുമ്പോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും, ആളുകളുടെ ജോലിക്ക് പിന്തുണയേകുകയുമാണ് പ്രധാനം’, ചാന്‍സലര്‍ ഋഷി സുനാക് വ്യക്തമാക്കി.

ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ 183,000 കുറഞ്ഞ് 4.6 ശതമാനത്തിലെത്തിയിരുന്നു . ലേബര്‍ മാര്‍ക്കറ്റ് കുതിക്കുമ്പോള്‍ ആവശ്യത്തിന് ജോലിക്കാരെ കിട്ടാത്ത സാഹചര്യമാണുള്ളതെന്ന് ക്യാപിറ്റല്‍ ഇക്കണോമിക്സിലെ റൂത്ത് ഗ്രിഗറി പറഞ്ഞു. പകുതിയോളം സ്ഥാപനങ്ങളും വർക്ക് ഫോഴ്‌സ് വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാലില്‍ ഒരാള്‍ വീതം ശമ്പളം വര്‍ദ്ധിപ്പിച്ച് വേക്കന്‍സികളിലേക്ക് ജോലിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബോണസും, കൂടുതല്‍ വാര്‍ഷിക അവധിയും ആകര്‍ഷണങ്ങളാണ്. കോവിഡ് പ്രത്യാഘാതങ്ങളില്‍ നിന്നും മുക്തമായി രാജ്യത്തെ ബിസിനസ്സുകള്‍ വൻ തിരിച്ചുവരവ് നടത്തുകയാണ് ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button