ThiruvananthapuramKeralaLatest NewsNews

ഓ മൈ ജീൻ: ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം, നൂതന സാങ്കേതിക വിദ്യയുമായി സ്​റ്റാര്‍ട്ടപ്​ കമ്പനി

തി​രു​വ​ന​ന്ത​പു​രം: ഉമിനീർ പരിശോധിച്ചാൽ ഒരാൾക്ക് വരാൻ സാദ്ധ്യതയുള്ള എല്ലാ രോഗങ്ങളും കണ്ടെത്താൻ കഴിയുന്ന സം​വി​ധാ​നം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്‍ മേ​ധാ​വി​ക​ള്‍ ചേ​ര്‍ന്ന് തു​ട​ക്ക​മി​ട്ട സാ​ജി​നോം എ​ന്ന സ്​​റ്റാ​ര്‍ട്ട​പ് വി​ക​സി​പ്പി​ച്ചു. ഓ മൈ ജീൻ എന്നാണ് പരിശോധനയുടെ പേര്. ഇതിനുള്ള കിറ്റും വികസിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ഇന്റലിജൻസും ഉപയോഗിച്ചാണ് ഓമൈജീൻ പരിശോധന.

ജ​നി​ത​ക​ഘ​ട​ന മ​ന​സ്സി​ലാ​ക്കി​യാ​ല്‍ പ​ല രോ​ഗ​ങ്ങ​ളും നി​ര്‍ണ​യി​ക്കാ​നും കൃ​ത്യ​മാ​യ ചി​കി​ത്സ ന​ല്‍കാ​നും ക​ഴി​യു​മെ​ന്ന്​ സാ​ജി​നോം സ്ഥാ​പ​ക​രാ​യ എ​ച്ച്‌.​എ​ല്‍.​എ​ല്‍ ലൈ​ഫ്കെ​യ​ര്‍ മു​ന്‍ സി.​എം.​ഡി. ഡോ. ​എം. അ​യ്യ​പ്പ​ന്‍, രാ​ജീ​വ് ഗാ​ന്ധി സെന്‍റ​ര്‍ ഫോ​ര്‍ ബയോ​ടെ​ക്നോ​ള​ജി മു​ന്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. എം. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യിച്ചു. ഉമിനീരിന്റെ ആർ.എൻ.എ പഠനത്തിലൂടെയാണ് രോഗനിർണം.

കമ്പനിയുടെ കിറ്റുകൾ ഓൺലൈനിൽ വാങ്ങി വീട്ടിലിരുന്ന് ഉമിനീർ സാമ്പിൾ ശേഖരിച്ച് സാജിനോമിലേക്ക് അയച്ചാൽ ദിവസങ്ങൾക്കുള്ളിൽ ഫലം ഓൺലൈനിൽ അറിയാം. സാമ്പിളുകൾ കൊച്ചിയിലെ രാജീവ് ഗാന്ധി സെന്ററിന്റെ ബയോനെസ്റ്റ് ബിസിനസ് ഡെവലപ്‌മെന്റ് ഇൻകുബേറ്ററിലാണ് പരിശോധിക്കുന്നത്. 50,​000 രൂപയാണ് ചെലവ്.

കേ​ര​ള സ്​​റ്റാ​ര്‍ട്ട​പ് മി​ഷ‍െന്‍റ സ്​​റ്റാ​ര്‍ട്ട​പ് കോം​പ്ല​ക്സി​ല്‍ ഇ​ന്‍കു​ബേ​റ്റ് ചെ​യ്യ​പ്പെ​ട്ട സാ​ജി​നോം ഇ​തി​ന​കം ത​ന്നെ വീ​ടു​ക​ളി​ലെ​ത്തി ഉ​മി​നീ​ര്‍ സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ച്‌ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ‘ഹോം ​സ​ലൈ​വ ക​ല​ക്​​ഷ​ന്‍ കി​റ്റ്’ ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ക്കി. തോ​ന്ന​യ്ക്ക​ലി​ലെ ലൈ​ഫ് സ​യ​ന്‍സ് പാ​ര്‍ക്കി​ല്‍ സാ​ജി​നോം പ​രി​ശോ​ധ​ന​ക്കാ​യി സ്വ​ന്തം സം​വി​ധാ​ന​മൊ​രു​ക്കും. ലൈ​ഫ് സ​യ​ന്‍സ് പാ​ര്‍ക്കി​ല്‍ ഒ​രേ​ക്ക​റി​ല്‍ സ്വ​ന്ത​മാ​യി ല​ബോ​റ​ട്ട​റി സ്ഥാ​പി​ക്കും. അ​ടു​ത്ത വ​ര്‍ഷം ത​ന്നെ ലാ​ബ് പൂ​ര്‍ത്തി​യാ​കും.

അ​ര്‍ബു​ദം, ഹൃ​ദ​യ​സം​ബ​ന്ധ​വും നാ​ഡീ സം​ബ​ന്ധ​വു​മാ​യ രോ​ഗ​ങ്ങ​ള്‍, പ്ര​ത്യു​ല്‍​പാ​ദ​ന-​വ​ന്ധ്യ​താ പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ​ക്കു​പു​റ​മെ മ​രു​ന്നു​ക​ളോ​ട് ഒ​രു വ്യ​ക്തി​യു​ടെ ശ​രീ​രം പ്ര​തി​ക​രി​ക്കു​ന്ന രീ​തി, ആ​രോ​ഗ്യ​പ​രി​പാ​ല​ന നി​യ​ന്ത്ര​ണം എ​ന്നി​വ​യും കൈ​കാ​ര്യം ചെ​യ്യാ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​യും. സ്ത്രീ-​പു​രു​ഷ വ​ന്ധ്യ​ത​യി​ല്‍ ജ​നി​ത​ക ഘ​ട​ന വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന​തി​നാ​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ സാ​ജി​നോം കേ​ന്ദ്രീ​കൃ​ത ഗ​വേ​ഷ​ണം ആ​രം​ഭി​ച്ചു കഴിഞ്ഞു.

shortlink

Post Your Comments


Back to top button