KeralaLatest NewsNews

സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച കെ.ബി ഗണേഷ് കുമാറിനെ ട്രോളി നടന്‍ വിനായകന്‍

കൊച്ചി: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച നടനും പത്തനാപുരം എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെ ട്രോളി നടന്‍ വിനായകന്‍ രംഗത്ത്. ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍ മന്ത്രിയുമായ അന്തരിച്ച കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിളളയുടെ വിക്കി പീഡിയ പേജിന്റെ ഒരു ഭാഗമാണ് വിനായകന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒല്ലൂര്‍ എസ്ഐയെ കൊണ്ട് സുരേഷ് ഗോപി എംപി നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവം വിവാദമായിരിക്കെയാണ് ഗണേഷ് കുമാര്‍ എംഎല്‍എ പിന്തുണയുമായി രംഗത്ത് വന്നത്. സുരേഷ് ഗോപി ഒരു എംപിയാണ് എന്നും അദ്ദേഹത്തിന് സല്യൂട്ടിന് അര്‍ഹത ഉണ്ട് എന്നുമാണ് ഗണേഷ് കുമാറിന്റെ വാദം. സുരേഷ് ഗോപിക്ക് സല്യൂട്ട് ലഭിക്കേണ്ടത് ചോദിച്ചിട്ടായിരുന്നില്ലെന്നും ചോദിക്കേണ്ടി വന്നത് പോലീസുകാരന്റെ ഭാഗത്ത് നിന്നുളള തെറ്റാണെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

 

അതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ അച്ഛന്റെ വിക്കി പീഡിയ പേജ് വിനായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രത്യേകിച്ച് കുറിപ്പൊന്നും ഇല്ലാതെയാണ് വിനായകന്റെ പോസ്റ്റ്. സല്യൂട്ട് വിവാദം വന്നതിന് പിന്നാലെ ഇത്തരത്തില്‍ സുരേഷ് ഗോപിയുടെ പേര് ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്ന പേജും വിനായകന്‍ പങ്കുവെച്ചിരുന്നു.

തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ആര്‍ ബാലകൃഷ്ണ പിളള കേരള സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു വിവാദ നായകന്‍ ആയിരുന്നുവെന്നും അഴിമതിക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ മന്ത്രിയാണ് അദ്ദേഹം എന്നും പറയുന്ന ഭാഗമാണ് വിനായകന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button