KeralaLatest NewsNewsIndia

കുട്ടികള്‍ക്ക് ഒരു പ്രതിരോധ വാക്‌സിൻ കൂടി: കേരളത്തിൽ ഉടൻ വിതരണം ചെയ്യും

തിരുവനന്തപുരം : രണ്ട് വയസിൽ താഴെയുള്ള കുട്ടികള്‍ക്ക് സംസ്ഥാനത്ത് മറ്റൊരു പ്രതിരോധ വാക്‌സിന്‍ കൂടി നല്‍കുന്നു. ന്യൂമോകോക്കൽ കോൺജുഗേറ്റ് (പി.സി) എന്ന വാക്‌സിനാണ് മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും നൽകുന്നത്. ന്യുമോണിയക്കെതിരേയുള്ള പ്രതിരോധ കുത്തിവെയ്പ്പാണിത്.

ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റർ ഡോസുമാണ് പി.സി വാക്‌സിൻ നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. അതേസമയം, കേരളത്തിൽ വാക്‌സിൻ വിതരണം ഏത് തരത്തിലാണെന്ന് തീരുമാനമായിട്ടില്ല.

Read Also  :  പഞ്ചാബില്‍ അതിര്‍ത്തികേന്ദ്രീകരിച്ച്‌ ഭീകരരുടെ സാന്നിദ്ധ്യം: ചണ്ഡിഗഢില്‍ രണ്ടുമാസത്തേക്ക് 144, ഡ്രോണുകള്‍ക്കും നിരോധനം

പലപ്പോഴും ന്യുമോണിയ ഗുരുതരമാകാനുള്ള കാരണം ന്യൂമോ കോക്കൽ ബാക്ടീരിയയാണ്. പുതിയ വാക്‌സിന് ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകും. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്‌ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കൽ ബാക്ടീരിയ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button