Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിൽ പുതുചരിത്ര നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ

സ്വിറ്റ്സർലാൻഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പുതുചരിത്രം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.

പുതിയ സീസണിലെ ആദ്യ മത്സരത്തിൽ യങ്‌ ബോയ്സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളത്തിലിറങ്ങിയതോടെയാണ് താരത്തിന്റെ നേട്ടം. നിലവിൽ 177 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ റയൽ ഇതിഹാസ ഗോൾകീപ്പർ ഇകെർ കസിയസുമായി റെക്കോർഡ് പങ്കിടുകയാണ്.

Read Also:- ഹൃദയസംരക്ഷണത്തിന് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍.!

ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരത്തിൽ കളിച്ചാൽ താരത്തിന് കസിയസിനെ മറികടന്ന് ഈ നേട്ടം സ്വന്തം പേരിൽ കുറിക്കാം. ക്രിസ്റ്റ്യാനോയുടെ കരിയറിലെ പത്തൊമ്പതാം ചാമ്പ്യൻസ് ലീഗ് സീസണാണ് നിലവിൽ പുരോഗമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്‌, യുവന്റസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് താരം ബൂട്ട് കെട്ടിയത്.

shortlink

Related Articles

Post Your Comments


Back to top button