Life Style

അതിരാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ അത്ഭുത ഗുണങ്ങള്‍

 

മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ജലം അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തില്‍ എഴുപത് ശതമാനവും ജലമാണ് ഉള്ളത്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം പ്രതിദിനം കുടിക്കണമെന്നാണ് കണക്ക്.

ശരീരത്തിലെ ദഹന പ്രക്രിയയും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നതിന് ശുദ്ധജലം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. അവയവങ്ങളുടേയും പേശികളുടേയും സുഗമമായ പ്രവര്‍ത്തനത്തിന് ജലം ഒഴിവാക്കാനാവില്ല. ഒന്നോ രണ്ടോ ഗ്ലാസ്സ് വെള്ളം അതിരാവിലെ എല്ലാ ദിവസവും കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്.

അതിരാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കും. ധാരാളം വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങള്‍ സുഗമമാക്കും. ഇത് മലബന്ധ പ്രശ്നങ്ങളെ ഒഴിവാക്കും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് മൂത്രാശയ അണുബാധയ്ക്ക് സാധ്യത കുറയ്ക്കും. മൂത്രാശയത്തിലും കിഡ്നിയിലും കല്ലുണ്ടാവുന്നത് തടയാനും ചെറിയ കല്ലുകളെ ഇല്ലാതാക്കാനും വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നതിനുള്ള മികച്ചൊരു മാര്‍ഗമാണ് ധാരാളം വെള്ളം കുടിക്കുക എന്നുള്ളത്. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ വെള്ളം കുടി സഹായിക്കുന്നു.

ദിവസവും രാവിലെ വെള്ളം കുടിക്കുന്നത് വഴി മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ഇത് നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മാത്രമല്ല ബാധിക്കുന്നത്. തലച്ചോറുമായി ബന്ധപ്പെട്ട ജാഗ്രത, ഏകാഗ്രത എന്നിവയെയും ബാധിക്കാം.

തലവേദന ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിര്‍ജലീകരണമാണ്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ തലവേദന ഒരു പരിധി വരെ ഒഴിവാക്കാം.

 

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. എന്നാല്‍ രാവിലെ തന്നെയുള്ള അമിത ജലപാനം പാടില്ല. 1-2 ഗ്ലാസ്സ് വെള്ളം രാവിലെ മതിയാവും. ശരീരത്തിന്റെ ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് വൃക്കകള്‍ക്ക് അമിത അധ്വാനം നല്‍കും. കിഡ്നി രോഗങ്ങളുള്ള വ്യക്തിക്കും വെള്ളം കുടിക്കുന്നതിന് നിയന്ത്രണമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button