Latest NewsUAENewsGulf

ദുബായിലെ പുതിയ ഹിന്ദു ക്ഷേത്രത്തിന്റെ പണി പൂർത്തിയാകുന്നു : ചിത്രങ്ങൾ കാണാം

ദുബായ് : ദുബായില്‍ പുതിയ ഹിന്ദു ക്ഷേത്രം ഉയരുന്നു. 2022 ഒക്ടോബറോടെ ദീപാവലി ദിനത്തിൽ ജബൽ അലിയിലെ പുതിയ ക്ഷേത്രം തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗുരു നാനാക് സിങ് ദര്‍ബാറിനോടു ചേര്‍ന്ന് വരുന്ന ഹിന്ദു ക്ഷേത്രം ബര്‍ബെ ദുബായിലെ സിന്ധി ഗുരു ദര്‍ബാറിന്റെ വിപുലീകരണമാണെന്ന് ദുബായിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) അറിയിച്ചു.

Read Also : 2021ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാര്‍ഷിക പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലുള്ള ഹിന്ദു സമുദായങ്ങളുടെ മതവിശ്വാസങ്ങൾ നിറവേറ്റിക്കൊണ്ട് ഈ ക്ഷേത്രത്തിൽ 11 ഹിന്ദു ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നുണ്ട്. 2020 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഇന്ത്യന്‍, അറബി വാസ്തു വിദ്യയുടെ സമന്വയത്തിലൂടെ നിര്‍മ്മിയ്ക്കുന്ന ക്ഷേത്രത്തിന്റെ മാതൃക നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button