KeralaLatest NewsNews

മദ്യം വാങ്ങാൻ എത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്: അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മീഷണർ മറുപടി പറയേണ്ടി വരുമെന്ന് ഹൈക്കോടതി. മദ്യശാലകളിലെ തിരക്ക് പരിഗണിച്ച് കോടതി സ്വമേധയ കേസ് എടുത്ത് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം ആവർത്തിച്ചത്. മദ്യം വാങ്ങാൻ എത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അവരെ കന്നുകാലികളെ പോലെ കണക്കാക്കരുതെന്നും കോടതി നിർദേശിച്ചു.

Read Also  :  ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യം : പ്രധാനമന്ത്രി നരേന്ദ്ര മോദി

കഴിഞ്ഞ ദിവസങ്ങളിൽ കേസ് പരിഗണിക്കുമ്പോൾ ഉയർത്തിയ ചോദ്യങ്ങൾ കോടതി ഇന്നും ആവർത്തിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത എത്ര മദ്യശാലകൾ പൂട്ടിയെന്ന ചോദ്യത്തിന് 96 എണ്ണത്തിൽ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്ന് ബെവ്കോ അറിയിച്ചു. ബാക്കിയുള്ളവയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് തീരുമാനമെന്നും വ്യക്തമാക്കി. മദ്യവിൽപന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് എക്സൈസ് കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button