Latest NewsIndia

യുപിയില്‍ പ്രിയങ്കയുടെ നിർണ്ണായക നീക്കം: ടിക്കറ്റ് മോഹികള്‍ മത്സരിക്കാൻ പണം നല്‍കണമെന്ന സര്‍ക്കുലറുമായി കോണ്‍ഗ്രസ്

മല്‍സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ പണം മടക്കി നല്‍കുമോ എന്ന് വ്യക്തമല്ല. ഇക്കാര്യം സര്‍ക്കുലറില്‍ പറയുന്നില്ല

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങള്‍ ചര്‍ച്ചയാകുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് എങ്കിലും നേരത്തെ കളം നിറയാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.അഖിലേഷ് യാദവിന്റെ എസ്പി, എഎപി, ബിഎസ്പി എന്നീ കക്ഷികളും മല്‍സര രംഗത്തുണ്ട്. എല്ലാവരുടെയും ലക്ഷ്യം ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കലാണ്. ഇതിനിടെയാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ചര്‍ച്ചയാകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് പണം വാങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. 11000 രൂപയാണ് ഒരാള്‍ നല്‍കേണ്ടത്. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ പണം നല്‍കിയ എല്ലാവര്‍ക്കും മല്‍സരിക്കാന്‍ അവസരം ലഭിക്കണമെന്നില്ല.11000 രൂപ ഡിഡി ആയിട്ടാണ് നല്‍കേണ്ടത്. മല്‍സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ പണം മടക്കി നല്‍കുമോ എന്ന് വ്യക്തമല്ല. ഇക്കാര്യം സര്‍ക്കുലറില്‍ പറയുന്നില്ല.

നേരത്തെ മല്‍സരിച്ചിരുന്നോ, മല്‍സര രംഗത്തെ പഴയ അനുഭവങ്ങള്‍, സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം എന്നീ കാര്യങ്ങളും അപേക്ഷയില്‍ പൂരിപ്പിക്കാനുണ്ട്. പണം നല്‍കിയ എല്ലാവര്‍ക്കും മല്‍സരിക്കാന്‍ ഒരിക്കലും സാധിക്കില്ല. രണ്ട് കാര്യങ്ങളാണ് ഇതുസംബന്ധിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നതാണ് ചിലരുടെ നിരീക്ഷണം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ഫണ്ട് കണ്ടെത്തുകയാണ് ഇതുവഴി പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. അവര്‍ ലഖ്‌നൗ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ജനപ്രിയരായ നേതാക്കളെ കണ്ടെത്തി മല്‍സരിപ്പിക്കാനാണ് ആലോചന. ഇതിനിടെ സീറ്റ് ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ എത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായിരുന്നു സീറ്റ് മോഹികള്‍.മല്‍സരിക്കാന്‍ തല്‍പ്പര്യമുള്ള എല്ലാവരും സെപ്തംബര്‍ 25നകം പണം അടച്ച്‌ പ്രത്യേക അപേക്ഷ നല്‍കണമെന്നാണ് അജയ് കുമാര്‍ ലല്ലു പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

അപേക്ഷ പരിശോധിച്ച്‌ സ്ഥാനാര്‍ഥികളെ കണ്ടെത്തും. ജനപ്രിയരെയാണ് സ്ഥാനാര്‍ഥിയാക്കുക. ഓരോ മണ്ഡലത്തിലെയും സാധ്യതകള്‍ സംബന്ധിച്ച്‌ പ്രിയങ്ക ഗാന്ധി ജില്ലാ കമ്മിറ്റികളോട് അഭിപ്രായം തേടിയിരുന്നു.403 അംഗ നിയമസഭയാണ് ഉത്തര്‍ പ്രദേശിലേത്. 2017ല്‍ ബിജെപിക്ക് 312 സീറ്റുകള്‍ ലഭിച്ചിരുന്നു. എസ്പിക്ക് 47 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. എസ്പിയുമായി സഖ്യം ചേര്‍ന്നിട്ടായിരുന്നു കോണ്‍ഗ്രസ് അന്ന് മല്‍സരിച്ചത്.

21 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് 7 സീറ്റില്‍ മാത്രമേ ജയിക്കാനായുള്ളൂ. ഇത്രയും സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയുമെല്ലാം ഒറ്റയ്ക്ക് മല്‍സരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതിനിടെയാണ് എഎപി 403 സീറ്റിലും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button