KasargodKeralaLatest News

കൊലപാതക കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമം: കാസർകോട്ട് 25 സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നു, കൂടുതൽ പേർ പാർട്ടി വിടും

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം കൊണ്ടാണ് കേരളത്തില്‍ പിണറായി വിജയന്‍ ഭരണം നടത്തുന്നത്.

ചെറുവത്തൂര്‍: കാസർകോട് പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് കോളനിയില്‍നിന്ന് 25 സി.പി.എം പ്രവർത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതും , കോളനിയില്‍ നടന്ന കൊലപാതകത്തില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ നടത്തിയ നീക്കത്തിലും, കുറ്റാരോപിതനായ അധ്യാപകനെ സംരക്ഷിക്കുന്ന നടപടിയും തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ സി.പി.എം നേതൃത്വം എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. കാലിക്കടവ് കരക്കക്കാവ് കല്യാണമണ്ഡപത്തില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍ പുതുതായി ചേര്‍ന്നവരെ സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം കൊണ്ടാണ് കേരളത്തില്‍ പിണറായി വിജയന്‍ ഭരണം നടത്തുന്നതെന്നും ദുരഭിമാനം കൊണ്ടാണ് പിണറായി മോദിയെ പരസ്യമായി അംഗീകരിക്കാത്തതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഭക്ഷ്യധാന്യം, വികസന പ്രവര്‍ത്തനങ്ങള്‍, വാക്സിനേഷന്‍ എന്നിവക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ കൈയയച്ച്‌ സഹായം നല്‍കുന്നുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ ജി.എസ്.ടിയുടെ പരിധിയില്‍ വരുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനം പരിഗണിക്കുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button