Latest NewsNewsIndia

ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്ത മാസം മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് 12 വയസിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ അടുത്ത മാസം പകുതിയോടെ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്‌സിനാണ് ഇന്ത്യയില്‍ 12ന് മുകളിലുള്ളവര്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. സൈകോവ് ഡിയുടെ ഒരു കോടി ഡോസ് ഒക്‌ടോബറില്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ട്.

Read Also : ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും രഹസ്യമായി മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നതായി റിപ്പോര്‍ട്ട്

ഇതിന്റെ വിലയും വാങ്ങുന്നതിലുള്ള മറ്റു നടപടികളും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സൈകോവ് ഡിയും ദേശീയ കുത്തിവെപ്പ് പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.

ആഗസ്റ്റ് 20 നാണ് സൈകോവ് ഡി അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് അതോറിറ്റി അനുമതി നല്‍കിയത്. കുട്ടികള്‍ക്കുള്ള ആദ്യ വാക്‌സിനാണിത്. സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പുമായി സഹകരിച്ചാണ് അഹമ്മാബാദ് ആസ്ഥാനമായുള്ള മരുന്ന് കമ്പനിയായ സൈഡസ് കാഡില സൈകോവ് ഡി വികസിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button