Latest NewsCricketNewsSports

സുരക്ഷാ കാരണങ്ങളാല്‍ പാക്ക് പര്യടനം ഉപേക്ഷിച്ച് ന്യൂസിലാന്‍ഡ്

ഇമ്രാന്റെ അഭ്യര്‍ത്ഥനയ്ക്ക് ചെവി കൊടുക്കാതെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

റാവല്‍പിണ്ടി: വെള്ളിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനം മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഉപേക്ഷിച്ചു. ന്യൂസിലാന്‍ഡ് താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കാണിച്ചാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പരമ്പരയില്‍ നിന്നും പിന്മാറിയത്. ന്യൂസിലാന്‍ഡ് താരങ്ങളുടെ സുരക്ഷയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡെന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പോലും മുഖവിലയ്ക്ക് എടുക്കാന്‍ ന്യൂസിലാന്‍ഡ് അധികൃതര്‍ തയ്യാറായില്ലെന്നാണ് വിവരം.

Read Also : പെട്രോള്‍ ഡീസല്‍ നികുതി ജിഎസ്ടി പരിധിയില്‍ വേണ്ട: ചര്‍ച്ച വേണ്ടെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍

പാകിസ്ഥാനിലെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് സര്‍ക്കാര്‍ തലത്തില്‍ ഒരു അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇതിനെയും പാകിസ്ഥാനിലുള്ള തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിപ്രായവും മാനിച്ച് ന്യൂസിലാന്‍ഡ് പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിക്കുകയുമാണെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പത്രകുറിപ്പില്‍ അറിയിക്കുകയായിരുന്നു.

മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-ട്വന്റി മത്സരങ്ങളുമാണ് ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന് മൂന്ന് മണിക്ക് റാവല്‍പിണ്ടിയില്‍ ആരംഭിക്കാനിരിക്കെയായിരുന്നു പര്യടനം ഉപേക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button