KozhikodeKeralaNattuvarthaLatest NewsNews

പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് കോഴിക്കോട് ഷെയ്ഖ് പള്ളിയിൽ പച്ചപട്ടർപ്പിച്ച്​ പ്രാർത്ഥന

രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ന്യൂനപക്ഷ മോർച്ച യാണ് പ്രാർത്ഥന നേർന്നത്

കോഴിക്കോട്​: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച്​ കോഴിക്കോട് ഇടിയങ്ങര ഷെയ്ഖ് പള്ളിയിൽ പച്ച പട്ട്​ അർപ്പിച്ച്​ പ്രാർഥന. രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ന്യൂനപക്ഷ മോർച്ച യാണ് പ്രാർത്ഥന നേർന്നത്. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ്​ അഡ്വ. എസ്​ മുഹമ്മദ് റിഷാൽ, ജില്ല വൈസ് പ്രസിഡൻറ്​ അബ്​ദുൽ നാസർ, ജനറൽ സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, കുറ്റ്യാടി മണ്ഡലം പ്രസിഡൻറ്​ കാസിം ഹാജി, ബേപ്പൂർ മണ്ഡലം പ്രസിഡൻറ്​ അബ്​ദുൽ മൻസൂർ, നോർത്ത് മണ്ഡലം പ്രസിഡൻറ്​ അബ്​ദുൽ റഷീദ് എന്നിവർ പ്രാർത്ഥനയിൽ പങ്കുചേർന്നു.

പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിന്റെ ജില്ലാതല ഉദ്​ഘാടനം മാരാർജി ഭവനിൽ മോഡിയുടെ കൂറ്റൻ ഛായാചിത്രത്തിന് മുന്നിൽ 71 നിലവിളക്ക് തെളിയിച്ച് ദേശീയ ഉപാധ്യക്ഷൻ എപി അബ്​ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഡ്വ. വികെ സജീവൻ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button