Latest NewsNewsInternational

ആംബർ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിലാക്കാനൊരുങ്ങി യുകെ

ലണ്ടൻ: ആംബർ പട്ടികയിൽ പെട്ട രാജ്യങ്ങളെയും ഗ്രീൻ ലിസ്റ്റിലാക്കാൻ പദ്ധതിയിട്ട് യുകെ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇതോടെ അന്താരാഷ്ട്ര യാത്രകൾ കഠിനമാക്കിയ ടെസ്റ്റിംഗ് രീതികളിലും മാറ്റം വരുമെന്നാണ് വിവരം. വാക്സിനേഷൻ സ്വീകരിക്കാത്തവർ വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുമ്പോൾ മാത്രം ക്വാറന്റൈൻ നിർബന്ധമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

Read Also: ഇനിയൊരു തിരിച്ചടി കൂടി താങ്ങാന്‍ കഴിയില്ല: കോണ്‍ഗ്രസിനെ വീണ്ടെടുക്കണമെന്ന് കെ സുധാകരന്‍

പുതിയ പ്രഖ്യാപനങ്ങൾ വരുന്നതോടെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ചെലവേറിയ പിസിആർ ടെസ്റ്റുകൾ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ആവശ്യമായി വരില്ല. ഇതിന് പകരം ചെലവ് കുറഞ്ഞ ലാറ്ററൽ ഫ്ളോ ടെസ്റ്റായിരിക്കും ഇവർക്ക് വേണ്ടിവരിക. നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് യാത്രക്കാർ എടുക്കേണ്ടിയിരുന്ന പ്രീ-ഡിപ്പാർച്ചർ ടെസ്റ്റുകളും ഇതോടെ ഒഴിവാകും.

വാക്‌സിൻ സ്വീകരിക്കാത്തവർക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം. യാത്ര ചെയ്യാൻ കഴിയുന്ന രാജ്യത്ത് പോയി മടങ്ങിയാലും ഇവർക്ക് ക്വാറന്റൈയ്‌നിൽ പ്രവേശിക്കേണ്ടി വരും.

Read Also: ഷോര്‍ട്ട്സ് ധരിച്ച്‌ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ കര്‍ട്ടന്‍ ഉടുപ്പിച്ച് പരീക്ഷ എഴുതിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button