Latest NewsNewsUK

പാകിസ്താൻ ഉൾപ്പെടെ എട്ട് സ്ഥലങ്ങളെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനൊരുങ്ങി യുകെ

ലണ്ടൻ: പാകിസ്താൻ ഉൾപ്പെടെ എട്ട് സ്ഥലങ്ങളെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനൊരുങ്ങി യുകെ. പാകിസ്താൻ, മാലിദ്വീപ്, തുർക്കി എന്നിങ്ങനെ എട്ട് രാജ്യങ്ങളെയാണ് യുകെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നത്.

Read Also: ടിപി കൊ​ല​ക്കേസ് പ്രതി കൊടി സുനിയെ കൊല്ലാൻ ക്വ​ട്ടേഷൻ: സ്പെഷൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം ആരംഭിച്ചു

ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ 22 മുതൽ ഈ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കും. ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, കെനിയ, ഒമാൻ എന്നിവയാണ് റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്ന മറ്റ് രാജ്യങ്ങൾ. റെഡ് ഗ്രീൻ ലിസ്റ്റുകളിലെ മാറ്റം വ്യാഴാഴ്ച്ച പ്രഖ്യാപിക്കാനായിരുന്നു യുകെ പദ്ധതിയിട്ടിരുന്നത്.

അതേസമയം രണ്ടു വാക്‌സിൻ ഡോസ് കുത്തിവെയ്പ്പുകളും സ്വീകരിച്ചവർക്ക് യൂറോപ്പിൽ യാത്രനിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: നീതി തേടിവരുന്നവർക്ക് നീതി ഉറപ്പാക്കലാണ് ലീഗ് പാരമ്പര്യം, ഹരിത മുൻ ഭാരവാഹികളുമായി ചർച്ചയ്ക്ക് തയ്യാർ : കെപിഎ മജീദ്

shortlink

Related Articles

Post Your Comments


Back to top button