UAELatest NewsNewsInternationalGulf

കോവിഡ് പരിശോധനാ ഫലമില്ലാതെ ഇനി അബുദാബിയിൽ പ്രവേശിക്കാം: പുതിയ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

അബുദാബി: ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ അബുദാബിയിലേക്ക് പ്രവേശിക്കാം. രാജ്യത്തെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ നാളെ മുതൽ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.

Read Also: മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് ഉപയോഗിക്കാതെ ക്വാറന്റെയ്‌നിൽ പ്രവേശിക്കാം: അബുദാബി

സെപ്തംബർ 19 ഞായറാഴ്ച മുതൽ കോവിഡ് പരിശോധനാ ഫലം ഹാജരാക്കാതെ മറ്റ് എമിറേറ്റുകളിൽ നിന്നുള്ളവർക്ക് അബുദാബിയിൽ പ്രവേശിക്കാം. എമിറേറ്റിലെ കൊവിഡ് വ്യാപന നിരക്ക് 0.2 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് അധികൃതർ പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. അതേസമയം യുഎഇയ്ക്ക് പുറത്തുനിന്ന് അബുദാബി വിമാനത്താവളത്തിലെത്തുന്നവർക്ക് പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.

പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് എല്ലാ കോവിഡ് മുൻകരുതലുകളും പാലിക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

Read Also: നമ്മൾ വാക്‌സിനേഷനിൽ റെക്കോർഡ് സൃഷ്ടിച്ചതോടെ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് പനി തുടങ്ങി: പരിഹസിച്ച് നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button