Latest NewsUAENewsInternationalGulf

മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് ഉപയോഗിക്കാതെ ക്വാറന്റെയ്‌നിൽ പ്രവേശിക്കാം: അബുദാബി

അബുദാബി: മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് ഉപയോഗിക്കാതെ ക്വാറന്റെയ്‌നിൽ പ്രവേശിക്കാൻ അനുമതി നൽകി അബുദാബി. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർക്കും ഇലക്ട്രോണിക് റിസ്റ്റ്ബാൻഡില്ലാതെ ക്വാറന്റെയ്‌നിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Read Also: നമ്മൾ വാക്‌സിനേഷനിൽ റെക്കോർഡ് സൃഷ്ടിച്ചതോടെ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് പനി തുടങ്ങി: പരിഹസിച്ച് നരേന്ദ്ര മോദി

സെപ്തംബർ 14 ഞായറാഴ്ച്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് നിയന്ത്രണങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം കോവിഡ് പോസിറ്റീവാകുന്നവർ ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് നിർബന്ധമായും ധരിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.

കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോയെന്നും ക്വാറന്റെയ്ൻ പാലിക്കുന്നുണ്ടോയെന്നും നിരീക്ഷിക്കാനായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് എല്ലാ കോവിഡ് മുൻകരുതലുകളും പാലിക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി നിർദ്ദേശിച്ചു.

Read Also: ‘എനിക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ കഴിയില്ല, ഞാൻ ചെറുപ്പമാണ്’: രോഗിയായ എന്നോട് ഭാര്യ പറഞ്ഞു, യുവാവിന്റെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button