Latest NewsUAENewsInternationalGulf

അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: നിർദ്ദേശം നൽകി അബുദാബി

അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2021 സെപ്റ്റംബർ 20 ന് മുൻപായി കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് നിർദ്ദേശം. എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സിനോഫാം വാക്‌സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ വ്യക്തികൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

Read Also; ‘രാഹുൽ ഗാന്ധി ഈ വീടിന്റ്റെ ഐശ്വര്യം’ -ബിജെപി: കോൺഗ്രസിനെതിരെ പരിഹാസവുമായി വൈറൽ പോസ്റ്റ്

സിനോഫാം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും, അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി കമ്മിറ്റി 2021 സെപ്റ്റംബർ 20 വരെ അധിക സമയം അനുവദിച്ചിരുന്നു. ഇത്തരം വ്യക്തികൾക്ക് സെപ്റ്റംബർ 20-ന് ശേഷം ഇവർ ബൂസ്റ്റർ ഡോസ് എടുക്കുന്നത് വരെ അൽഹൊസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കില്ലെന്ന് കമ്മിറ്റി അറിയിച്ചു. അബുദാബിയിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് അൽഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.

ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനായി https://www.seha.ae/covid-19-landing എന്ന വെബ്‌സൈറ്റിൽ സേഹയുടെ കീഴിലുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതോടെ അൽഹോസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതാണ്. ഓരോ 30 ദിവസം തോറും പിസിഇആർ ടെസ്റ്റ് നടത്തിക്കൊണ്ട് ഈ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്.

Read Also: ഇന്നലെ രണ്ടരക്കോടി പേർക്ക് വാക്സിൻ നൽകിയെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം തെറ്റാണ്: ശ്രീജിത്ത് പണിക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button