KeralaLatest NewsNewsCrime

മുന്‍ വൈരാഗ്യം: ബൈക്കിന്റെ പെട്രോള്‍ ട്യൂബ് ഊരി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

കൊച്ചി: ബൈക്കിന്റെ പെട്രോള്‍ ട്യൂബ് ഊരി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബോള്‍ഗാട്ടി സ്വദേശി ശരത് ബാബു (37) ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. മുന്‍ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. എറണാകുളം ബോള്‍ഗാട്ടി സ്വദേശിയായ ശ്രാവണിനെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മുളവുകാട് ബോള്‍ഗാട്ടി ജംഗ്ഷനിലായിരുന്നു സംഭവം. ശ്രാവണ്‍ സഞ്ചരിച്ച ബൈക്കിന്റെ പെട്രോള്‍ ട്യൂബ് ഊരി എടുത്ത് പ്രതി ശരത് ബാബു തീ കൊളുത്തുകയായിരുന്നു. ശ്രാവണ്‍ ബൈക്കില്‍ നിന്നും ചാടി രക്ഷപ്പെട്ടതിനാല്‍ അപകടമുണ്ടായില്ല.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി ശരത് ബാബുവിനെ എറണാകുളം സെന്‍ട്രല്‍ എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍, മുളവുകാട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button