KeralaLatest NewsUAENewsGulf

യാത്രാവിലക്ക് മാറിയതോടെ ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് : ടിക്കറ്റ് നിരക്ക് കുത്തനെ കൂടി

ദുബായ് : കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നു ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. യാത്രാവിലക്ക് മാറി നാട്ടില്‍ നിന്നു ദുബായ്‌യിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെയാണ് ടിക്കറ്റ് നിരക്കും വർധിച്ചത്.

Read Also : ബ്രിട്ടനിൽ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു : സ്‌കൂളുകൾ തുറന്നിട്ടും കോവിഡ് വ്യാപനമില്ലെന്ന് കണക്കുകൾ 

പ്രവാസികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയതും അടുത്തമാസം ഒന്നിനു എക്‌സ്‌പോ തുടങ്ങുന്നതും നിരക്കു കൂടാന്‍ കാരണമായിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്‍സി മേഖലയിലുള്ളവര്‍ പറയുന്നു. ദുബായ് ടിക്കറ്റിന് ശരാശരി 1,000 ദിര്‍ഹമാണ് (ഏകദേശം 20,000 രൂപ) വില. ഇരുഭാഗത്തേക്കും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ നാട്ടിലേക്ക് ശരാശരി 300-400 ദിര്‍ഹമാണ് നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button