Latest NewsNewsInternational

ഓക്കസ് സഖ്യത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധവുമായി ഫ്രാൻസ് : സ്ഥാനപതിമാരെ തിരിച്ചുവിളിച്ചു

പാരീസ് : ഓക്കസ് സഖ്യത്തിന്റെ ഉടമ്പടിയിൽ പ്രതിഷേധിച്ച് ഫ്രാൻസ്. ഓസ്‌ട്രേലിയയ്‌ക്ക് ആണവ അന്തർവാഹിനി നൽകാനുള്ള തീരുമാനത്തിനെതിരെയാണ് ഫ്രാൻസ് അമേരിക്കയ്‌ക്കും ബ്രിട്ടനുമെതിരെ ശക്തമായി രംഗത്തെത്തിയത്.

Read Also : ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 1 മുതൽ 

ഓസ്ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാനുള്ള പുതുതായി രൂപീകരിച്ച ഓസ്ട്രേലിയ-യുകെ-യുഎസ് സഖ്യത്തിന്‍റെ (ഓക്കസ്) തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സ് തീരുമാനം. ഇന്ത്യ-പസഫിക്ക് മേഖലയില്‍ ചൈനീസ് വളര്‍ച്ച മുന്നില്‍ കണ്ടാണ് ഓസ്ട്രേലിയ-യുഎസ്-യുകെ സഖ്യം രൂപീകരിച്ചത്. സെപ്തംബര്‍ 15ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറീസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഈ സഖ്യം പ്രഖ്യാപിക്കപ്പെട്ടത്.

സംഭവത്തിൽ പ്രതിഷേധിച്ച് അമേരിക്കയിലേയും ഓസ്‌ട്രേലിയയിലേയും സ്ഥാനപതിമാരെയാണ് ഫ്രാൻസ് തിരിച്ചുവിളിച്ചത്. തങ്ങൾ തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന പദ്ധതികളെ തകിടംമറിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചതെന്നും ഓസ്‌ട്രേലിയ തങ്ങളുമായി യാതൊന്നും ചർച്ചചെയ്തില്ലെന്നും ഫ്രാൻസ് ആരോപിച്ചു.

മേഖലയില്‍ ഓസ്ട്രേലിയന്‍ നാവിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ യുഎസും, യുകെയും സമ്മതിച്ചത്. എന്നാല്‍ ഈ സാങ്കേതിക കൈമാറ്റം ഫ്രാന്‍സുമായി ഓസ്ട്രേലിയ ഉണ്ടാക്കിയ ശതകോടികളുടെ ആയുധ കരാറുകളെ ബാധിക്കും എന്നതിനാലാണ് ഫ്രാന്‍സ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ സഖ്യത്തെക്കുറിച്ച് മുന്‍കൂട്ടി ഫ്രാന്‍സിനെ അറിയിക്കാത്തതിലും ഫ്രാന്‍സിന് പ്രതിഷേധമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button