KeralaLatest NewsNewsCrime

ചാലക്കുടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡനം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

ചാലക്കുടി: മൊബൈല്‍ ഫോണില്‍ വന്ന മിസ്​ഡ്​ കോളില്‍ തിരിച്ചു വിളിച്ചതു വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന രണ്ടാമനെയും അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ല മംഗലംഡാം പാണ്ടാങ്കോട് സ്വദേശി 29 വയസുകാരനായ ജീവിന്‍ വര്‍ഗ്ഗീസാണ് പിടിയിലായത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപ്​ പെണ്‍കുട്ടിയുടെ ഫോണിലേക്ക് ജീവിന്‍റെ സുഹൃത്തായ വയനാട് കേണിച്ചിറ സ്വദേശി രജീഷിന്‍റെ ഫോണില്‍ നിന്നും മിസ്​ഡ്​ കോള്‍ വന്നതാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടി മിസ്ഡ് കോള്‍ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചതോടെ രജീഷ് പരിചയപ്പെടുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ തുടരെ വിളിച്ച്‌ പരിചയം വളര്‍ത്തിയെടുക്കുകയുമായിരുന്നു.

കൂടെ ജോലി ചെയ്യുന്ന ജീവിനും പെണ്‍കുട്ടിയുടെ നമ്പർ കൈക്കലാക്കി ഫോണിലൂടെ സൗഹൃദം ദൃഢമാക്കി. കഴിഞ്ഞ മാസം പെണ്‍കുട്ടിയെ നേരില്‍ കാണാനാഗ്രഹമുണ്ടെന്ന് പറഞ്ഞ് ചാലക്കുടിയിലെത്തിയ ഇരുവരും പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ കൊരട്ടിയില്‍ നിന്നും ചാലക്കുടിയിലേക്ക് വിളിച്ചു വരുത്തുകയും സംസാരമധ്യേ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവരമറിഞ്ഞതോടെ പോലീസില്‍ പരാതിപ്പെടുകയും കൊരട്ടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശി പിടിയിലായത്. ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസിന്‍റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡി.വെെ.എസ്​.പി: സി.ആര്‍ സന്തോഷും സംഘവുമാണ് രണ്ടാം പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button